---
title: "കുവൈത്തിലെ ജലശുദ്ധീകരണ - വൈദ്യുതി നിലയത്തിന് നേരെ ഇറാന്‍റെ ആക്രമണം "
english_title: "Iran Attack Damages Kuwait Power and Water Plant, Ministry Urges Power Conservation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372970/kuwait-power-plant-damaged-iran-attack"
published_at: "2026-07-17T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a0020101f9_kuwait-power-plant-damaged-iran-attack.jpg"
keywords: ["Latest news", "Kuwait", "Iran Attack", "Power Plant", "Water Desalination", "Middle East", "Electricity"]
---

# കുവൈത്തിലെ ജലശുദ്ധീകരണ - വൈദ്യുതി നിലയത്തിന് നേരെ ഇറാന്‍റെ ആക്രമണം 

> **Lead Summary:** കുവൈത്ത് സിറ്റി:**[** ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി - ജലം - പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

## Article Content

കുവൈത്ത് സിറ്റി:**[** ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി - ജലം - പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാവുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തു. ജനറൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും സ്ഥലത്തെത്തി കേടുപാടുകൾ വിലയിരുത്തി വരികയാണ്. നിലയം സുരക്ഷിതമാക്കാനും വൈദ്യുതി ഉൽപാദന യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ദേശീയ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും വൈദ്യുതി - ജല വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാനും എൻജിനീയർമാരും അടിയന്തര സംഘങ്ങളും രാപ്പകൽ പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ സഹായിക്കും. സംഭവവുമായി ബന്ധപ്പെട്ട തുടർവിവരങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അധികൃതർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372970/kuwait-power-plant-damaged-iran-attack)