---
title: "കുവൈത്തിലെ വൈദ്യുത നിലയവും ജല പ്ലാന്റും തകർത്തു; യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ വ്യോമാക്രമണം"
english_title: "Iran Missile Attack Hits Kuwait Power Plant and Qatar, Child Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373142/iran-missile-attack-kuwait-qatar-power-plant-damaged"
published_at: "2026-07-18T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b1ae74c1f9_iran-missile-attack-kuwait-qatar-power-plant-damaged.jpg"
keywords: ["Iran Attack", "Kuwait Power Plant", "Qatar Missile", "Gulf Crisis", "Hormuz Strait", "US Base Attack"]
---

# കുവൈത്തിലെ വൈദ്യുത നിലയവും ജല പ്ലാന്റും തകർത്തു; യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ വ്യോമാക്രമണം

> **Lead Summary:** **ദുബായ് : ** പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ കുവൈത്തിലും ഖത്തറിലും ഇറാന്റെ കടുത്ത മിസൈൽ ആക്രമണം. ആക്രമണത്തിൽ കുവൈത്തിലെ പ്രധാന വൈദ്യുതനിലയവും ജല ശുദ്ധീകരണപ്ലാന്റും തകർന്നു.

## Article Content

**ദുബായ് : ** പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ കുവൈത്തിലും ഖത്തറിലും ഇറാന്റെ കടുത്ത മിസൈൽ ആക്രമണം. ആക്രമണത്തിൽ കുവൈത്തിലെ പ്രധാന വൈദ്യുതനിലയവും ജല ശുദ്ധീകരണപ്ലാന്റും തകർന്നു.

പ്ലാന്റ് തകർന്നതോടെ രാജ്യത്ത് കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന കനത്ത ആശങ്ക ഉയർന്നിട്ടുണ്ട്. യുഎസ് സൈനികക്യാംപിനുനേരെയുണ്ടായ മിസൈൽ വർഷത്തിൽ ഒട്ടേറെ സൈനികർക്കു പരുക്കേറ്റതായാണ് വിവരം. ഇതിനുപുറമെ ഖത്തറിനുനേരെയും രണ്ടുവട്ടം മിസൈൽ ആക്രമണമുണ്ടാവുകയും മിസൈൽഭാഗങ്ങൾ പതിച്ച് ഒരു കുട്ടിക്കു പരുക്കേൽക്കുകയും ചെയ്തു.

 കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ആക്രമിച്ചതായും ഒമാനിലെ യുഎസ് റഡാർ സംവിധാനം പൂർണ്ണമായി തകർത്തതായും ഇറാൻ സേന അവകാശപ്പെട്ടു. സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പാടെ നിലച്ചു. ഒമാൻ തീരത്തു കുടുങ്ങിയ ചരക്കുകപ്പലുകൾ 30 ദിവസത്തിനകം യാത്ര തുടരണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373142/iran-missile-attack-kuwait-qatar-power-plant-damaged)