---
title: " പ്രവാസി മലയാളിയായ മധ്യവസ്കൻ ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു"
english_title: "Malayali Pravasi Abi Uthaman Dies Of Heart Attack In Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373636/malayali-pravasi-abi-uthaman-dies-dubai-heart-attack"
published_at: "2026-07-21T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ef3a5d2ec5_malayali-pravasi-abi-uthaman-dies-dubai-heart-attack.jpg"
keywords: ["Dubai", "Malayali", "Pravasi", "Heart Attack", "Kodungallur"]
---

#  പ്രവാസി മലയാളിയായ മധ്യവസ്കൻ ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു

> **Lead Summary:** ദുബൈ: പ്രവാസി മലയാളിയായ മധ്യവസ്കൻ ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അബി ഉത്തമൻ ആണ് മരിച്ചത്. ഓർമ ദെയ്‌റ മേഖല ഗോൾഡ് സൂഖ് യൂനിറ്റ് അംഗവും ദുബൈ ഡ്രൈഡോക്കിലെ ജീവനക്കാരനുമാണ്​. ദീർഘകാലമായി ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഭാസ്കരൻ, മാതാവ്: ദമയന്തി. ഭാര്യ: മിനി. മകൾ: അനഘ.

## Article Content

ദുബൈ: പ്രവാസി മലയാളിയായ മധ്യവസ്കൻ ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അബി ഉത്തമൻ ആണ് മരിച്ചത്. ഓർമ ദെയ്‌റ മേഖല ഗോൾഡ് സൂഖ് യൂനിറ്റ് അംഗവും ദുബൈ ഡ്രൈഡോക്കിലെ ജീവനക്കാരനുമാണ്​. ദീർഘകാലമായി ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഭാസ്കരൻ, മാതാവ്: ദമയന്തി. ഭാര്യ: മിനി. മകൾ: അനഘ.

ഉത്തമന്റെ നിര്യാണത്തിൽ ഓർമ ദുബൈ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾ അനുശോചിച്ചു. സഹപ്രവർത്തകനും സംഘടനയുടെ സജീവ അംഗവുമായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗം സംഘടനക്ക്​ തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373636/malayali-pravasi-abi-uthaman-dies-dubai-heart-attack)