---
title: "മകനെ കാണാൻ ഭാര്യയ്ക്കൊപ്പം സൗദിയിലെത്തി; ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Hyderabad Man Dies In Riyadh After Performing Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373637/hyderabad-man-dies-riyadh-umrah-gausuddin-mohammed"
published_at: "2026-07-21T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ef583bc60e_hyderabad-man-dies-riyadh-umrah-gausuddin-mohammed.jpg"
keywords: ["Riyadh Death", "Umrah", "Hyderabad", "Saudi Arabia", "GCC News", "Indian Expats"]
---

# മകനെ കാണാൻ ഭാര്യയ്ക്കൊപ്പം സൗദിയിലെത്തി; ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **റിയാദ്: **ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് മുസ്താബാദ് സ്വദേശി ഗൗസുദ്ദീൻ മുഹമ്മദ് റിയാദിൽ അന്തരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മകൻ ശാദുല്ലായെ കാണാനായി 10 ദിവസം മുൻപാണ് ഗൗസുദ്ദീനും ഭാര്യ ഖാതൂനും സൗദിയിലെത്തിയത്.

## Article Content

**റിയാദ്: **ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് മുസ്താബാദ് സ്വദേശി ഗൗസുദ്ദീൻ മുഹമ്മദ് റിയാദിൽ അന്തരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മകൻ ശാദുല്ലായെ കാണാനായി 10 ദിവസം മുൻപാണ് ഗൗസുദ്ദീനും ഭാര്യ ഖാതൂനും സൗദിയിലെത്തിയത്.

കഴിഞ്ഞ ദിവസം ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ചെത്തിയ ഇദ്ദേഹത്തിന് വെള്ളിയാഴ്ച രാത്രിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ അൽ ഹമ്മാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഖാതൂൻ, മക്കൾ: ശാദുല്ലാഹ്, സമീറാ ബീഗം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373637/hyderabad-man-dies-riyadh-umrah-gausuddin-mohammed)