---
title: "നിറവും ഗന്ധവും മാറി, വിൽക്കാൻ വെച്ചത് 3.2 ടൺ അഴുകിയ മത്സ്യം; കുവൈത്ത് വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ മിന്നൽ പരിശോധന"
english_title: "Kuwait Authorities Seize Over 3.2 Tons of Spoiled Fish in Waterfront Market Raid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373670/kuwait-waterfront-market-seize-3-2-ton-spoiled-fish"
published_at: "2026-07-21T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f0d743e766_kuwait-waterfront-market-seize-3-2-ton-spoiled-fish.jpg"
keywords: ["Kuwait News", "Kuwait Fish Market", "Food Safety", "Spoiled Fish", "Gulf News"]
---

# നിറവും ഗന്ധവും മാറി, വിൽക്കാൻ വെച്ചത് 3.2 ടൺ അഴുകിയ മത്സ്യം; കുവൈത്ത് വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ മിന്നൽ പരിശോധന

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ വൻ തോതിൽ കേടായ മത്സ്യം പിടിച്ചെടുത്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 3.2 ടണ്ണിലധികം അഴുകിയ മത്സ്യമാണ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പരിശോധന നടത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ വൻ തോതിൽ കേടായ മത്സ്യം പിടിച്ചെടുത്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 3.2 ടണ്ണിലധികം അഴുകിയ മത്സ്യമാണ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പരിശോധന നടത്തിയത്.

വിൽപ്പനയ്ക്കായി തയാറാക്കി വെച്ചിരുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗത്തിനും നിറത്തിലും ഗന്ധത്തിലും വ്യത്യാസം വന്നിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് പിടിച്ചെടുത്ത മുഴുവൻ മത്സ്യങ്ങളും ഉടനടി നശിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും ഉത്തരവാദികളായ വ്യക്തികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് ജനറൽ അതോറിറ്റി ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

പ്രവാസി മലയാളികൾ ഉൾപ്പെടെ വലിയതോതിൽ എത്തുന്ന പ്രധാന വിപണി ആയതിനാൽ വരും ദിവസങ്ങളിലും രാജ്യമൊട്ടാകെയുള്ള സീഫുഡ് ഔട്ട്‌ലെറ്റുകളിലും മാർക്കറ്റുകളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373670/kuwait-waterfront-market-seize-3-2-ton-spoiled-fish)