---
title: "പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി ഖത്തറിൽ അന്തരിച്ചു"
english_title: "Paravur NRI Dies of Fever in Qatar; Funeral Today Morning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373677/paravur-nri-mohankumar-dies-qatar-fever-funeral"
published_at: "2026-07-21T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f158d43ae4_paravur-nri-mohankumar-dies-qatar-fever-funeral.jpg"
keywords: ["Paravur News", "Qatar Malayali", "NRI Death", "Pravasi", "Gccnews"]
---

# പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ഖത്തർ: **പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി ഖത്തറിൽ അന്തരിച്ചു. പുത്തൻകുളം അശ്വതിയിൽ ഡി. മോഹൻകുമാർ ആണ് മരിച്ചത്. പത്ത് ദിവസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ജൂലൈ 16-നാണ് മരണപ്പെട്ടത്.

## Article Content

**ഖത്തർ: **പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി ഖത്തറിൽ അന്തരിച്ചു. പുത്തൻകുളം അശ്വതിയിൽ ഡി. മോഹൻകുമാർ ആണ് മരിച്ചത്. പത്ത് ദിവസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ജൂലൈ 16-നാണ് മരണപ്പെട്ടത്.

കഴിഞ്ഞ 35 വർഷമായി ഖത്തറിൽ പ്രവാസിയായി ജോലി ചെയ്തു വരികയായിരുന്നു മോഹൻകുമാർ. സി. ലീനയാണ് ഭാര്യ. അപർണ്ണ മോഹൻ, എം. ആകാശ് എന്നിവർ മക്കളും ആർ. രാകേഷ് മരുമകനുമാണ്. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹത്തിന്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373677/paravur-nri-mohankumar-dies-qatar-fever-funeral)