---
title: "ആരോഗ്യം സംരക്ഷിക്കാം കുറഞ്ഞ ചിലവിൽ! സാൽമിയ സൂപ്പർ മെട്രോയിൽ ന്യൂട്രിഷൻ ആൻഡ് വെൽനെസ്സ് പാക്കേജുകൾ പ്രഖ്യാപിച്ചു"
english_title: "Super Metro Salmiya Offers Special Nutrition and Wellness Packages Till August 15"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373684/super-metro-salmiya-nutrition-wellness-offer-august-15"
published_at: "2026-07-21T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f18f0555a9_super-metro-salmiya-nutrition-wellness-offer-august-15.jpg"
keywords: ["Kuwait News", "Super Metro Hospital", "Nutrition Offer", "Dietician Kuwait", "Health Checkup"]
---

# ആരോഗ്യം സംരക്ഷിക്കാം കുറഞ്ഞ ചിലവിൽ! സാൽമിയ സൂപ്പർ മെട്രോയിൽ ന്യൂട്രിഷൻ ആൻഡ് വെൽനെസ്സ് പാക്കേജുകൾ പ്രഖ്യാപിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** ആരോഗ്യകരമായ ജീവിതശൈലിയും പോഷകാഹാര ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ പോഷകാഹാര വിദഗ്ധരുടെ കൺസൽറ്റേഷനിൽ സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** ആരോഗ്യകരമായ ജീവിതശൈലിയും പോഷകാഹാര ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ പോഷകാഹാര വിദഗ്ധരുടെ കൺസൽറ്റേഷനിൽ സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു.

വിദഗ്ധ ഡയറ്റീഷ്യന്റെ സേവനത്തിനൊപ്പം വിവിധ പ്രധാന ആരോഗ്യ പരിശോധനകളും ഉൾപ്പെടുത്തിയ 'ന്യൂട്രിഷൻ ആൻഡ് വെൽനെസ്സ് പാക്കേജ്' ആണ് രോഗികൾക്കായി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിനിൽ മൂന്ന് പ്രത്യേക പാക്കേജുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

ഡയറ്റീഷ്യൻ കൺസൽട്ടേഷന് പുറമെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, എച്ച്.ബി.എ.വൺ.സി, വിറ്റാമിൻ ഡി-3 തുടങ്ങിയ നിർണായക പരിശോധനകളും ഈ പാക്കേജുകളുടെ ഭാഗമാണ്. ജീവിതശൈലി രോഗങ്ങൾ ആരംഭത്തിൽ തന്നെ കണ്ടെത്താനും കൃത്യമായ ഭക്ഷണക്രമത്തിലൂടെ അവയെ നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ശരീരഭാരം ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ, പ്രമേഹം, പി.സി.ഒ.എസ് (PCOS), തൈറോയ്ഡ്, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ രോഗബാധിതർ, ഗർഭിണികൾ, കായികതാരങ്ങൾ, ദഹനപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവർക്കായി വ്യക്തിഗത ഡയറ്റ് പ്ലാനുകൾ നൽകും. 'ശരിയായ ഭക്ഷണമാണ് മികച്ച മരുന്ന്' എന്ന സന്ദേശത്തിലൂന്നിയാണ് ഈ ഓഫർ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373684/super-metro-salmiya-nutrition-wellness-offer-august-15)