---
title: "താമസസ്ഥലത്തെ കിടപ്പുമുറിയിൽ ബോധമറ്റ നിലയിൽ; പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ  അന്തരിച്ചു"
english_title: "Indian Expat Ashraf Ansari Dies of Heart Attack in Saudi Arabia's Hafr Al Batin"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373749/saudi-arabia-hafr-al-batin-indian-ashraf-ansari-dies-heart-attack"
published_at: "2026-07-21T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f409896b83_saudi-arabia-hafr-al-batin-indian-ashraf-ansari-dies-heart-attack.jpg"
keywords: ["Saudi Arabia", "Hafr Al Batin", "Indian Expat Death", "Ashraf Ansari", "Heart Attack", "OICC", "Indian Embassy"]
---

# താമസസ്ഥലത്തെ കിടപ്പുമുറിയിൽ ബോധമറ്റ നിലയിൽ; പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ  അന്തരിച്ചു

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശി അഷ്‌റഫ് അൻസാരി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.കഴിഞ്ഞ 15 വർഷമായി ഹഫർ അൽ ബാത്തിനിലെ ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അഷ്‌റഫ്.

## Article Content

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശി അഷ്‌റഫ് അൻസാരി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.കഴിഞ്ഞ 15 വർഷമായി ഹഫർ അൽ ബാത്തിനിലെ ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അഷ്‌റഫ്.

കഴിഞ്ഞ ഞായറാഴ്ച താമസസ്ഥലത്തെ കിടപ്പുമുറിയിൽ ബോധമറ്റ നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ വിവരം ബന്ധുക്കളും തൊഴിലുടമയും അധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കി.

ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഹസീനയാണ് അഷ്‌റഫിന്റെ ഭാര്യ. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവരാണ് മക്കൾ. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നിയമപരമായ എല്ലാ നടപടികളും ഏകോപിപ്പിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അഷ്‌റഫിന്റെ മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കി.പ്രവാസ ജീവിതത്തിനിടെ പെട്ടെന്നുണ്ടായ വിയോഗം നാട്ടിലും കുടുംബത്തിലും വലിയ ദുഃഖമുണ്ടാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373749/saudi-arabia-hafr-al-batin-indian-ashraf-ansari-dies-heart-attack)