---
title: "സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു "
english_title: "Saudi Arabia House Fires Kill 8 Including Mother and 4 Children in Jizan and Hufuf"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373899/saudi-arabia-house-fire-jizan-huf-8-dead-mother-children"
published_at: "2026-07-22T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a606ecf1aab4_saudi-arabia-house-fire-jizan-huf-8-dead-mother-children.jpg"
keywords: ["Saudi News", "Jizan Fire", "Huf Accident", "Saudi Arabia", "House Fire", "Gulf Malayali", "Jizan Al Lakhiya"]
---

# സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ ജിസാനിലുണ്ടായ ദാരുണമായ വീട്ടുതീപിടിത്തത്തിൽ അമ്മയും നാല് കുട്ടികളും വെന്തുമരിച്ചു. ജിസാൻ സാംതക്ക് സമീപമുള്ള അല്ലഖിയ ഗ്രാമത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം സംഭവിച്ചത്. വീടിനുള്ളിൽ ഉയർന്ന അതിരൂക്ഷമായ പുക ശ്വാസകോശത്തിൽ കയറിയാണ് അഞ്ച് പേരും മരണപ്പെട്ടത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ ജിസാനിലുണ്ടായ ദാരുണമായ വീട്ടുതീപിടിത്തത്തിൽ അമ്മയും നാല് കുട്ടികളും വെന്തുമരിച്ചു. ജിസാൻ സാംതക്ക് സമീപമുള്ള അല്ലഖിയ ഗ്രാമത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം സംഭവിച്ചത്. വീടിനുള്ളിൽ ഉയർന്ന അതിരൂക്ഷമായ പുക ശ്വാസകോശത്തിൽ കയറിയാണ് അഞ്ച് പേരും മരണപ്പെട്ടത്.

വഫാ മഹ്നശി (43), മക്കളായ വസൻ (11), കയാൻ (10), സൗദ് (3), ഒരു വയസ്സുകാരിയായ ലന എന്നിവരാണ് ദുരന്തത്തിന് ഇരയായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുടുംബനാഥൻ അബ്ദുറഹ്‌മാൻ ഹസ്സൻ ദാലിഹ് മഹ്‌നശി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇദ്ദേഹത്തെ ആദ്യം സാംത ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജിസാൻ കിങ് ഫഹദ് സെൻട്രൽ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെക്കുറിച്ച് അധികൃതരുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373899/saudi-arabia-house-fire-jizan-huf-8-dead-mother-children)