---
title: "ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ"
english_title: "Houthi Rebels Attack Saudi Ship 'Anselya' in Red Sea, Oil Prices Surge"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374077/houthi-attack-saudi-ship-red-sea-anselya"
published_at: "2026-07-23T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ad2f64129_houthi-attack-saudi-ship-red-sea-anselya.jpg"
keywords: ["Red Sea Attack", "Houthi Rebels", "Saudi Ship Anselya", "Oil Price Hike", "Yemen Crisis"]
---

# ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

> **Lead Summary:** **റിയാദ്​ : ** ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ വാണിജ്യ കപ്പലിന് നേരെ ഹൂതി വിമതരുടെ ഭീകരാക്രമണം. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'എൻസെലിയ' എന്ന കപ്പലിന്റെ മുൻഭാഗത്ത് ആക്രമണത്തിൽ തീപിടിത്തമുണ്ടായി. 

## Article Content

**റിയാദ്​ : ** ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ വാണിജ്യ കപ്പലിന് നേരെ ഹൂതി വിമതരുടെ ഭീകരാക്രമണം. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'എൻസെലിയ' എന്ന കപ്പലിന്റെ മുൻഭാഗത്ത് ആക്രമണത്തിൽ തീപിടിത്തമുണ്ടായി. 

കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും വലിയ പാരിസ്ഥിതിക ദുരന്തങ്ങൾ ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഔദ്യോഗികമായി വ്യക്തമാക്കി.

ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂതി വിമതർ നേരത്തെ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് പുതിയ നീക്കം. വാണിജ്യ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര കൺവെൻഷനുകളുടെയും സമുദ്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് അധികൃതർ കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കും ഇറാൻ നടത്തുന്ന നീക്കങ്ങൾക്കും പിന്നാലെ ചെങ്കടലിലും ഹൂതികൾ ആക്രമണം ആരംഭിച്ചതോടെ ആഗോള തലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്. ഇത് ലോകരാഷ്ട്രങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374077/houthi-attack-saudi-ship-red-sea-anselya)