---
title: "സന്തോഷ വാർത്ത...! ദുബൈയിലെ പ്രവാസികൾക്ക് ആശ്വാസം: കുടുംബത്തെ ക്ഷണിക്കുന്നവർക്ക് ഹോട്ടലിന് 45% വരെ ഇളവ്"
english_title: "Dubai Launches A Dubai Invite Scheme 45 Percent Hotel Discount For Residents"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374086/dubai-a-dubai-invite-scheme-hotel-discount-residents"
published_at: "2026-07-23T11:50:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a597b4bab909_dubai-government-denies-explosion-reuters-report-fake.jpg"
keywords: ["Dubai Invite", "Dubai Tourism", "UAE Residents", "Hotel Discount", "Dubai Offers"]
---

# സന്തോഷ വാർത്ത...! ദുബൈയിലെ പ്രവാസികൾക്ക് ആശ്വാസം: കുടുംബത്തെ ക്ഷണിക്കുന്നവർക്ക് ഹോട്ടലിന് 45% വരെ ഇളവ്

> **Lead Summary:** **ദുബൈ: **ദുബൈയിലെ പ്രവാസികൾക്ക് ആശ്വാസവുമായി ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. 'എ ദുബൈ ഇൻവൈറ്റ്' എന്ന പേരിൽ അംബാസഡർ ക്യാംപയിനാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**ദുബൈ: **ദുബൈയിലെ പ്രവാസികൾക്ക് ആശ്വാസവുമായി ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. 'എ ദുബൈ ഇൻവൈറ്റ്' എന്ന പേരിൽ അംബാസഡർ ക്യാംപയിനാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ഹോട്ടൽ താമസത്തിന് 45 ശതമാനം വരെ ഇളവുകൾ ഈ പദ്ധതിയിലൂടെ ലഭിക്കും. സന്ദർശകരെ രാജ്യത്തേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ഹോട്ടൽ, ഡൈനിങ് ബുക്കിങ്ങുകളിൽ 3,000 ദിർഹം വരെ കിഴിവ് ലഭിക്കും.

അക്വാവെഞ്ചർ, ഐ.എം.ജി വേൾഡ്സ് തുടങ്ങിയ പ്രമുഖ വിനോദ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടാകും. ഇതോടൊപ്പം കരീം സൗജന്യ അംഗത്വവും ടാക്സി യാത്രകൾക്ക് ഇളവുകളും പദ്ധതിയുടെ ഭാഗമായി ലഭിക്കും.എങ്ങനെ അപേക്ഷിക്കാം?

ആനുകൂല്യങ്ങൾ ലഭിക്കാൻ [visitdubai.com](http://visitdubai.com) എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ നോമിനേഷൻ ഫോം പൂരിപ്പിക്കണം. ക്ഷണിക്കപ്പെടുന്ന അതിഥികളുടെ വിവരങ്ങൾ സെപ്റ്റംബർ 30-ന് മുമ്പ് പ്ലാറ്റ്ഫോമിൽ നൽകണം. ജിഡിആർഎഫ്എ (GDRFA) വഴി വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഓഫറുകൾ ലഭ്യമാക്കുക.

പ്രധാന തീയതികൾ:

ക്യാംപയിൻ കാലാവധി: 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ

സന്ദർശകർ എത്തേണ്ട സമയം: ഇതേ കാലയളവിൽ

ഓഫറുകൾ ഉപയോഗിക്കാനുള്ള അവസാന തീയതി: 2026 ഡിസംബർ 31

യുഎഇയിൽ നിന്നുള്ളവരല്ലാത്ത സാധുവായ ടൂറിസ്റ്റ് വിസയുള്ളവർക്കും വിസ-ഓൺ-അറൈവൽ യോഗ്യതയുള്ളവർക്കും ക്ഷണം നൽകാം. എന്നാൽ ഒരേസമയം പരമാവധി അഞ്ച് അപേക്ഷകൾ മാത്രമേ സമർപ്പിക്കാൻ കഴിയൂ.

ഒരേ സന്ദർശകന് ഈ പദ്ധതി പ്രകാരം ഒരിക്കൽ മാത്രമേ ദുബൈയിൽ എത്താൻ സാധിക്കുകയുള്ളു.കൂടുതൽ സഞ്ചാരികളെ ദുബൈയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374086/dubai-a-dubai-invite-scheme-hotel-discount-residents)