---
title: "ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു"
english_title: "Malayali Man Girish Chandradass Dies of Heart Attack in Jubail, Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374109/palakkad-girish-chandradass-dies-heart-attack-jubail-saudi"
published_at: "2026-07-23T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61d16a63cba_palakkad-girish-chandradass-dies-heart-attack-jubail-saudi.jpg"
keywords: ["Saudi Arabia", "Jubail", "Malayali Death", "Heart Attack", "Pravasi", "Palakkad"]
---

# ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

> **Lead Summary:** **ജുബൈൽ: **സൗദി അറേബ്യയിലെ ജുബൈലിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു . പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് ആണ് മരിച്ചത്.

## Article Content

**ജുബൈൽ: **സൗദി അറേബ്യയിലെ ജുബൈലിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു . പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് ആണ് മരിച്ചത്.

ജുബൈലിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ് ചന്ദ്രദാസ്. ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.  മാതാവ്: ശാരദ, ഭാര്യ: രേഖ, മകൻ: അഭിരാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374109/palakkad-girish-chandradass-dies-heart-attack-jubail-saudi)