https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു
2026-07-24T10:58:00 | By Susmitha Surendran
#Fujairah #Khorfakkan Road #UAE Accident #Traffic Crash #Sheikh Khalifa Hospital

ഫുജൈറ : (https://gcc.truevisionnews.com/) ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുഎഇ സ്വദേശിനിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ദാരുണമായി മരിച്ചു. അപകടത്തിൽ കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

28 വയസ്സുകാരിയായ യുവതിയും കുഞ്ഞുമാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട മൂന്ന് വയസ്സുകാരിയായ മറ്റൊരു മകളെയും ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഫൗസ് പെട്രോളിയം മേഖലയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിന്റെ പിന്നിലേക്ക് അതിവേഗം ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർമാരുടെ ശ്രദ്ധ തിരിഞ്ഞതാണ് പെട്ടെന്ന് വാഹനം നിയന്ത്രണം വിടാൻ കാരണമെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രി. സ്വാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി വ്യക്തമാക്കി.

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlight: Fujairah: Emirati Mother And 9-Month-Old Baby Killed In Car-Truck Crash On Khorfakkan Road

#Fujairah #Khorfakkan Road #UAE Accident #Traffic Crash #Sheikh Khalifa Hospital

Next TV

adimage
Related Stories
ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

Jul 24, 2026 11:52 AM

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള ഖത്തർ എയർവേസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജൂലൈ 25,...

Read More >>
 ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

Jul 24, 2026 11:40 AM

ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിൽ ചോക്ലേറ്റും മധുരപലഹാരങ്ങളും കൗണ്ടറിൽ നിന്ന് മാറ്റി. അനാരോഗ്യകരമായ ഭക്ഷണശീലം തടയാൻ അബുദാബി ഹെൽത്തി ലിവിങ്...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage