---
title: "ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി"
english_title: "Qatar Airways Suspends Flights To Bahrain, Kuwait, Erbil Until July 31 Citing Security"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374304/qatar-airways-suspends-flights-bahrain-kuwait-erbil-july-2026-"
published_at: "2026-07-24T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6304d104c67_qatar-airways-suspends-flights-bahrain-kuwait-erbil-july-2026.jpg"
keywords: ["Qatar Airways", "Flight Cancellation", "Bahrain", "Kuwait", "Erbil", "Middle East Flights"]
---

# ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

> **Lead Summary:** **ദോഹ: **മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. ജൂലൈ 25 വരെയാണ് ബഹ്‌റൈനിലേക്കും എർബിലിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.

## Article Content

**ദോഹ: **മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. ജൂലൈ 25 വരെയാണ് ബഹ്‌റൈനിലേക്കും എർബിലിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.

കുവൈത്തിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയും ലഭ്യമായിരിക്കില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാന സർവീസുകളുമായി ബന്ധപ്പെട്ട കൃത്യവും പുതുക്കിയതുമായ വിവരങ്ങൾ അറിയാൻ യാത്രക്കാർ ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിൽ ഇറാന്റെ മിസൈൽ അവശിഷ്ടം പതിച്ച് കുട്ടിക്ക് പരിക്കേറ്റിരുന്നു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കേറ്റ കുട്ടിക്ക് നിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ 3.30 മുതൽ 5.30 വരെ ദോഹയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഏതാനും മിസൈലുകളെ പ്രതിരോധ മന്ത്രാലയം തകർത്തതായും അധികൃതർ വ്യക്തമാക്കി.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374304/qatar-airways-suspends-flights-bahrain-kuwait-erbil-july-2026-)