---
title: "യാത്രക്കാരുടെ പ്രിയം നേടി; പരാതികൾ കുറഞ്ഞ വിമാനക്കമ്പനിയായി സൗദി എയർലൈൻസ്"
english_title: "Saudia Tops Saudi Arabia With Fewest Flight Complaints, Flynas Second"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374363/saudia-fewest-complaints-saudi-airlines-flynas-gaca-report-2026"
published_at: "2026-07-24T14:52:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f6ef3bb199_saudii.jpg"
keywords: ["Latest News", "Saudia Airlines", "GACA", "Saudi Arabia", "Flight Complaints", "Saudi Aviation"]
---

# യാത്രക്കാരുടെ പ്രിയം നേടി; പരാതികൾ കുറഞ്ഞ വിമാനക്കമ്പനിയായി സൗദി എയർലൈൻസ്

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ വിമാനക്കമ്പനികളിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ച കമ്പനിയെന്ന നേട്ടവുമായി സൗദി എയർലൈൻസ് വീണ്ടും ഒന്നാമത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ മാസത്തെ കണക്കുകൾ പുറത്തുവിട്ടതിലാണ് ഈ വിവരം.

## Article Content

റിയാദ്: സൗദി അറേബ്യയിലെ വിമാനക്കമ്പനികളിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ച കമ്പനിയെന്ന നേട്ടവുമായി സൗദി എയർലൈൻസ് വീണ്ടും ഒന്നാമത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ മാസത്തെ കണക്കുകൾ പുറത്തുവിട്ടതിലാണ് ഈ വിവരം.

മൊത്തം വിമാനക്കമ്പനികൾക്കെതിരെ 1,965 പരാതികളാണ് കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു ലക്ഷം യാത്രക്കാർക്ക് 39 പരാതികൾ എന്ന നിരക്കോടെയാണ് സൗദി എയർലൈൻസ് മുന്നിലെത്തിയത്. ലഭിച്ച പരാതികളിൽ 89 ശതമാനവും സമയബന്ധിതമായി പരിഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിൽ സൗദി എയർലൈൻസ് സ്വീകരിക്കുന്ന കർശന നടപടികളാണ് ഈ നേട്ടത്തിന് കാരണമെന്ന് വിലയിരുത്തുന്നു.ഒരു ലക്ഷം യാത്രക്കാർക്ക് 56 പരാതികൾ എന്ന നിരക്കിൽ ഫ്ലൈനാസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫ്ലൈഅദീൽ മൂന്നാം സ്ഥാനത്താണ്.

സൗദിയിലെ ആഭ്യന്തര വിമാനക്കമ്പനികൾക്കിടയിൽ ശക്തമായ മത്സരമാണ് നിലനിൽക്കുന്നത്. എന്നാൽ സേവനിലവാരത്തിന്റെയും പരാതി പരിഹാരത്തിന്റെയും കാര്യത്തിൽ സൗദി എയർലൈൻസ് മുന്നിൽ തന്നെ നിൽക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.വിമാന സർവീസുകളുടെ കൃത്യത, ടിക്കറ്റ് ബുക്കിംഗ്, ബാഗേജ് കൈകാര്യം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്.

വിമാനം വൈകുന്നത്, ബാഗേജ് നഷ്ടപ്പെടുന്നത്, ടിക്കറ്റ് റീഫണ്ടിലെ കാലതാമസം തുടങ്ങിയവയാണ് പ്രധാന പരാതികൾ.വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും കുറവ് പരാതികളോടെ മുന്നിൽ.

യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിൽ കിംഗ് ഖാലിദ് വിമാനത്താവളം മാതൃകയാകുന്നതായും ജിഎസിഎ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് കമ്പനികളോട് ജിഎസിഎ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374363/saudia-fewest-complaints-saudi-airlines-flynas-gaca-report-2026)