---
title: "നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം"
english_title: "India to Launch Offline UPI Tap and Pay: Make Payments Without Internet Using NFC"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374369/offline-upi-tap-and-pay-india-nfc-payments-without-internet"
published_at: "2026-07-24T15:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a63343b661a4_offline-upi-tap-and-pay-india-nfc-payments-without-internet.jpg"
keywords: ["Latest news", "Offline UPI", "Tap and Pay", "NFC Payments", "Digital India", "RBI", "UPI Wallet"]
---

# നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം

> **Lead Summary:** > ന്യൂഡൽഹി:**[ **ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താൻ സാധിക്കുന്ന "ഓഫ് ലൈൻ ടാപ്പ് ആൻഡ് പേ" സംവിധാനം ഇന്ത്യയിൽ ഉടൻ നിലവിൽ വരും. ഫോണിൽ നെറ്റ്‌വർക്ക് ഇല്ലെങ്കിലും ഡിജിറ്റൽ പണമിടപാട് സാധ്യമാകുന്ന ഈ ഫീച്ചർ രാജ്യത്തിന്റെ ഡിജിറ്റൽ സാമ്പത്തിക മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പായാണ് വിലയിരുത്തപ്പെടുന്നത്.

## Article Content

> ന്യൂഡൽഹി:**[ **ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് നടത്താൻ സാധിക്കുന്ന "ഓഫ് ലൈൻ ടാപ്പ് ആൻഡ് പേ" സംവിധാനം ഇന്ത്യയിൽ ഉടൻ നിലവിൽ വരും. ഫോണിൽ നെറ്റ്‌വർക്ക് ഇല്ലെങ്കിലും ഡിജിറ്റൽ പണമിടപാട് സാധ്യമാകുന്ന ഈ ഫീച്ചർ രാജ്യത്തിന്റെ ഡിജിറ്റൽ സാമ്പത്തിക മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പായാണ് വിലയിരുത്തപ്പെടുന്നത്.

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ അഥവാ NFC സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഉപയോഗിക്കുന്ന ടാപ്പ് ആൻഡ് പേയ് സിസ്റ്റത്തിന് സമാനമാണിത്.

**എങ്ങനെ പ്രവർത്തിക്കും?**

ഇന്റർനെറ്റ് ലഭ്യമായ സമയത്ത് ഉപയോക്താക്കൾ ആദ്യം അവരുടെ ഡിജിറ്റൽ വാലറ്റ് റീചാർജ് ചെയ്യണം. അതിനുശേഷം ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും NFC സജ്ജീകരിച്ച സ്മാർട്ട് ഫോൺ PoS ടെർമിനലിൽ ടാപ്പ് ചെയ്താൽ പേയ്മെന്റ് പൂർത്തിയാക്കാം. പണം നേരിട്ട് വാലറ്റിൽ നിന്നാണ് കുറവ് വരിക.

**എവിടെയൊക്കെ ഉപകാരപ്പെടും?**

വിമാനങ്ങൾക്കുള്ളിൽ, ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, നെറ്റ്‌വർക്ക് കിട്ടാത്ത ഗ്രാമപ്രദേശങ്ങൾ, സെല്ലുലാർ സിഗ്നൽ ദുർബലമായ വലിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം വലിയ മാറ്റം കൊണ്ടുവരും. നിലവിൽ ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ഡിജിറ്റൽ പേയ്മെന്റ് സാധിക്കാത്തിടങ്ങളിൽ പോലും യുപിഐ ഉപയോഗിക്കാൻ ഇത് വഴിയൊരുക്കും.

**പരിധി എത്ര?**

റിപ്പോർട്ടുകൾ പ്രകാരം ഓഫ് ലൈൻ ടാപ്പ് ആൻഡ് പേ സ്കീമിലൂടെ 2000 രൂപ വരെ പേയ്മെന്റുകൾ നടത്താൻ സാധിക്കും. നിലവിൽ ഈ സംവിധാനത്തിന് ആർബിഐ വിവിധ പരിധികളും സുരക്ഷാ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.പുതിയ ഫീച്ചറിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല.

എന്നാൽ ടെസ്റ്റിംഗ് ഘട്ടങ്ങൾ പൂർത്തിയായതോടെ ഉടൻ രാജ്യവ്യാപകമായി ഈ സംവിധാനം ലഭ്യമാകുമെന്നാണ് സൂചന.ഇന്റർനെറ്റിനെ ആശ്രയിക്കാത്ത ഡിജിറ്റൽ പേയ്മെന്റ് എന്നത് ഭാരതത്തിലെ ഫിൻടെക് മേഖലയ്ക്ക് പുതിയൊരു കുതിപ്പ് നൽകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374369/offline-upi-tap-and-pay-india-nfc-payments-without-internet)