---
title: "മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന്  അജ്മാനിൽ അന്തരിച്ചു "
english_title: "Kollam Native Clifford Dies Of Heart Attack In Ajman, UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374387/kollam-native-clifford-dies-heart-attack-ajman-uae"
published_at: "2026-07-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6342873ad79_kollam-native-clifford-dies-heart-attack-ajman-uae.jpg"
keywords: ["Latest News", "Malayali Death", "Heart Attack", "UAE News"]
---

# മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന്  അജ്മാനിൽ അന്തരിച്ചു 

> **Lead Summary:** അജ്മാൻ: യുഎഇയിലെ അജ്മാനിൽ കൊല്ലം കൊട്ടിയം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊട്ടിയം സ്വദേശിയായ ക്ലിഫോഡ് ആണ് മരിച്ചത്.

## Article Content

അജ്മാൻ: യുഎഇയിലെ അജ്മാനിൽ കൊല്ലം കൊട്ടിയം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊട്ടിയം സ്വദേശിയായ ക്ലിഫോഡ് ആണ് മരിച്ചത്.

അജ്മാനിലെ ഒരു സ്റ്റീൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഇന്നലെയാണ് ക്ലിഫോഡിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പിതാവ് ക്ലീറ്റസ് സോളമനും മാതാവ് സീനയും കൊട്ടിയത്താണ് താമസിക്കുന്നത്.  യുഎഇയിലെ സാമൂഹ്യ പ്രവർത്തകനായ ശരീഫ് കൊടുമുടിയുടെ നേതൃത്വത്തിലാണ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.

എംബസി, പോലീസ്, ആശുപത്രി നടപടികൾ പൂർത്തിയായ ശേഷം അടുത്ത ദിവസങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കും.പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374387/kollam-native-clifford-dies-heart-attack-ajman-uae)