---
title: "കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kozhikode Ramanattukara Youth Found Hanging Shopping Complex Palakkad"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374414/kozhikode-ramanattukara-youth-found-hanging-shopping-complex"
published_at: "2026-07-24T18:45:00+05:30"
category: "Kerala"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a5c95acd5806_odisha-balasore-engineer-found-hanged-wife-birthday-murder-allegation.jpg"
keywords: ["Kozhikode", "Ramanattukara", "Suicide", "Palakkad", "KT Plaza"]
---

# കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: രാമനാട്ടുകര ബൈപ്പാ****സിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ശ്രീരാം ആണ് മരിച്ചത്. രാമനാട്ടുകര ബൈപ്പാസിന് സമീപമുള്ള 'K T പ്ലാസ' ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലെ മൊബൈൽ ടവർ ജനറേറ്റർ റൂമിന് സമീപത്താണ് മൃതദേഹം കണ്ടത് .

## Article Content

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാ****സിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ശ്രീരാം ആണ് മരിച്ചത്. രാമനാട്ടുകര ബൈപ്പാസിന് സമീപമുള്ള 'K T പ്ലാസ' ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലെ മൊബൈൽ ടവർ ജനറേറ്റർ റൂമിന് സമീപത്താണ് മൃതദേഹം കണ്ടത് .

സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടൻതന്നെ ഫറോക്ക് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക വിവരശേഖരണവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി.

കെട്ടിടത്തിന് സമീപത്തായി മരിച്ച ശ്രീരാമിന്റേതെന്ന് സംശയിക്കുന്ന ഒരു പിക്കപ്പ് വാൻ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374414/kozhikode-ramanattukara-youth-found-hanging-shopping-complex)