---
title: "യാത്ര കൂടുതൽ എളുപ്പമാകും; അബുദാബിയിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു"
english_title: "Etihad Rail Abu Dhabi New Bus Routes MR1 MR2 | Abu Dhabi Mobility Update"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374510/abu-dhabi-etihad-rail-new-bus-routes-mr1-mr2-mohammed-bin-zayed"
published_at: "2026-07-25T12:13:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a645b43cd584_abu-dhabi-etihad-rail-new-bus-routes-mr1-mr2-mohammed-bin-zayed.jpg"
keywords: ["Latest News", "Abu Dhabi Bus Service", "UAE Public Transport", "Etihad Rail Connectivity"]
---

# യാത്ര കൂടുതൽ എളുപ്പമാകും; അബുദാബിയിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

> **Lead Summary:** അബുദാബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് വലിയ സൗകര്യം. നഗരത്തിനുള്ളിലെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി അബുദാബി മൊബിലിറ്റി രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചു.

## Article Content

അബുദാബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് വലിയ സൗകര്യം. നഗരത്തിനുള്ളിലെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി അബുദാബി മൊബിലിറ്റി രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചു.

മുഹമ്മദ് ബിൻ സായിദ് സിറ്റി റെയിൽവേ സ്റ്റേഷനെ തലസ്ഥാനത്തെ പ്രധാന ബസ് സ്റ്റേഷനുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനാണ് എംആർ 1, എംആർ 2 എന്നീ പുതിയ സർവീസുകൾ അവതരിപ്പിച്ചത്.

ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ, ട്രെയിനിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് അവസാന മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

**എവിടേക്കൊക്കെ പോകും?**

**എംആർ 1 സർവീസ്:** മുഹമ്മദ് ബിൻ സായിദ് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന ഈ ബസ് അൽ ജസീറ ക്ലബ്, അൽ മുഷ്രിഫ് മോൾ, അൽ റൗദ ഇന്റർചേഞ്ച് എന്നിവിടങ്ങളിലൂടെ കടന്ന് അബുദാബി മെയിൻ ബസ് സ്റ്റേഷനിലെത്തും. നഗരമധ്യത്തിലേക്ക് പോകുന്നവർക്ക് ഈ റൂട്ട് ഏറെ പ്രയോജനകരമാകും.

**എംആർ 2 സർവീസ്:** ഈ സർവീസ് അൽ റൗദ ഇന്റർചേഞ്ച്, മുസഫ ബസ് ഇന്റർചേഞ്ച് വഴി സഞ്ചരിച്ച് എഡിസിബി ആസ്ഥാനത്തിനും പ്രശസ്തമായ ഹസ്സ മസ്ജിദിനും സമീപമുള്ള അൽ സാഹിയ ബസ് സ്റ്റേഷനിലേക്കാണ് സർവീസ് നടത്തുന്നത്. മുസഫയിലേക്കും പടിഞ്ഞാറൻ മേഖലകളിലേക്കും പോകുന്ന യാത്രക്കാർക്ക് ഈ റൂട്ട് ഏറെ സഹായകരമാകും.

രണ്ട് സർവീസുകളും ഇരുദിശകളിലേക്കും സർവീസ് നടത്തും. അതായത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്കും, നഗരത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും ബസുകൾ ലഭ്യമാകും.പുതിയ സർവീസിനെ കുറിച്ച് അബുദാബി മൊബിലിറ്റി ഔദ്യോഗികമായി അറിയിച്ചത് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ്.

യാത്രക്കാർക്ക് ബസ് സമയക്രമവും മറ്റ് വിവരങ്ങളും ദർബ് ആപ്ലിക്കേഷനിലും അബുദാബി മൊബിലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പരിശോധിക്കാം.ഇത്തിഹാദ് റെയിൽ രാജ്യത്തെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുമ്പോൾ, നഗരത്തിനുള്ളിലെ യാത്ര സുഗമാക്കുന്നതിൽ ഈ പുതിയ ബസ് റൂട്ടുകൾ നിർണായക പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കുക എന്നതും ഈ നീക്കത്തിന്റെ ലക്ഷ്യമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374510/abu-dhabi-etihad-rail-new-bus-routes-mr1-mr2-mohammed-bin-zayed)