---
title: "യുഎഇയിൽ ചൂടിന് ആശ്വാസം: ഇന്ന് മുതൽ താപനില കുറയും, മഞ്ഞിനും മഴയ്ക്കും സാധ്യത"
english_title: "UAE Weather Update | Temperature Drop, Rain And Fog Expected This Week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374598/uae-weather-update-temperature-drop-rain-fog-dubai-abudhabi"
published_at: "2026-07-25T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649e12d1362_uae-weather-update-temperature-drop-rain-fog-dubai-abudhabi.jpg"
keywords: ["Latest News", "UAE Weather", "Dubai Weather Forecast", "Abu Dhabi Temperature", "UAE Rain Alert"]
---

# യുഎഇയിൽ ചൂടിന് ആശ്വാസം: ഇന്ന് മുതൽ താപനില കുറയും, മഞ്ഞിനും മഴയ്ക്കും സാധ്യത

> **Lead Summary:** അബുദാബി: യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ രാജ്യത്തുടനീളം താപനിലയിൽ കുറവുണ്ടാകും.

## Article Content

അബുദാബി: യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ രാജ്യത്തുടനീളം താപനിലയിൽ കുറവുണ്ടാകും.

വരുംദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മഞ്ഞിനും പുകമഞ്ഞിനും സാധ്യതയുണ്ട്. ഇന്ന് കിഴക്കൻ മേഖലകളിൽ പ്രഭാതത്തിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാം.

തീരദേശങ്ങളിലും ദ്വീപുകളിലും ഉയർന്ന താപനില 39 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഉൾനാടുകളിൽ 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലകളിൽ 33 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. ദുബായിൽ 41 ഡിഗ്രിയും അബുദാബിയിൽ 42 ഡിഗ്രിയുമായിരിക്കും പരമാവധി ചൂട്. ശരാശരി 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കും.

ഞായറാഴ്ചയും താപനിലയിൽ നേരിയ കുറവ് തുടരും. തിങ്കളാഴ്ച മുതൽ കാലാവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്.

കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്നുപൊങ്ങിയേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിലും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ പ്രദേശികമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374598/uae-weather-update-temperature-drop-rain-fog-dubai-abudhabi)