---
title: "മൃഗങ്ങളെ ഉപദ്രവിച്ചാൽ 1 കോടി റിയാൽ പിഴയും 5 വർഷം തടവും; മുന്നറിയിപ്പുമായി സൗദി"
english_title: "Saudi Arabia Announces Strict Punishment For Animal Cruelty Up To 5 Years Jail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374753/saudi-arabia-animal-cruelty-punishment-fine-jail"
published_at: "2026-07-26T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65f511948b0_saudi-arabia-animal-cruelty-punishment-fine-jail.jpg"
keywords: ["Saudi Arabia", "Animal Welfare", "Animal Cruelty Law", "Riyadh", "Gulf News"]
---

# മൃഗങ്ങളെ ഉപദ്രവിച്ചാൽ 1 കോടി റിയാൽ പിഴയും 5 വർഷം തടവും; മുന്നറിയിപ്പുമായി സൗദി

> **Lead Summary:** റിയാദ്: (**[https://truevisionnews.com/) ]**വളർത്തുമൃഗങ്ങളോടും കന്നുകാലികളോടും ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി പരിസ്ഥിതി മന്ത്രാലയം. മൃഗങ്ങളെ ഉപദ്രവിക്കുകയോ അവയോട് അനാസ്ഥ കാണിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

റിയാദ്: (**[https://truevisionnews.com/) ]**വളർത്തുമൃഗങ്ങളോടും കന്നുകാലികളോടും ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി പരിസ്ഥിതി മന്ത്രാലയം. മൃഗങ്ങളെ ഉപദ്രവിക്കുകയോ അവയോട് അനാസ്ഥ കാണിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

നിയമലംഘനത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കാലിസമ്പത്ത് സംരക്ഷിക്കുന്നതിനും മൃഗക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി രാജ്യം നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ നടപടി. നിയമലംഘനത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

മൃഗങ്ങളോടുള്ള കാരുണ്യം കേവലം ഒരു ധാർമ്മിക അല്ലെങ്കിൽ മതപരമായ ഉത്തരവാദിത്തം മാത്രമല്ലെന്നും കന്നുകാലികളുടെ ആരോഗ്യവും ഉൽപാദനക്ഷമതയും നിലനിർത്തുന്നതിൽ ഇത് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കടുത്ത വെയിലുള്ള സമയങ്ങളിൽ മൃഗങ്ങളെ പുറത്തിറക്കാതെ അനുയോജ്യമായ തണലും പാർപ്പിടവും ഒരുക്കണം. കൂടാതെ, കുടിവെള്ളവും തീറ്റയും മുടക്കമില്ലാതെ ലഭ്യമാക്കുകയും കൃത്യസമയത്ത് വാക്‌സിനേഷനുകൾ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ദിവസത്തിൽ ഒരിക്കലെങ്കിലും ഇവയുടെ ശാരീരികാവസ്ഥ പരിശോധിക്കണമെന്നും ഉയർന്ന താപനില മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നത് കർഷകരുടെ സുരക്ഷിതത്വത്തിന് പോലും അത്യാവശ്യമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374753/saudi-arabia-animal-cruelty-punishment-fine-jail)