---
title: "പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു "
english_title: "Malappuram Native Angadan Muhammed Riyas Dies in Jeddah Due to Respiratory Illness"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374793/jeddah-malappuram-riyyas-death-respiratory-illness-kmcc"
published_at: "2026-07-27T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66b71d00abc_jeddah-malappuram-riyyas-death-respiratory-illness-kmcc.jpg"
keywords: ["Jeddah Death", "Malappuram Expats", "Kerala Pravasi", "KMMC Jeddah"]
---

# പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് ജിദ്ദയിൽ അന്തരിച്ചു.

## Article Content

ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് ജിദ്ദയിൽ അന്തരിച്ചു.

കഴിഞ്ഞ പത്ത് വർഷമായി ജിദ്ദയിൽ പ്രവാസിയായി ജീവിക്കുകയായിരുന്നു റിയാസ്. ജിദ്ദ അനാകിഷിലെ ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

കഴിഞ്ഞ ദിവസങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

അബ്ദുസ്സമദാണ് റിയാസിന്റെ പിതാവ്. മാതാവ് റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ.

മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പടെയുള്ള നിയമനടപടികൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെയും ഇന്ത്യൻ കോൺസുലേറ്റിലെയും അനുമതികൾ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

വെനിയൂരിലെ വീട്ടിൽ റിയാസിന്റെ വിയോഗ വാർത്ത അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും ദുഃഖത്തിലാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374793/jeddah-malappuram-riyyas-death-respiratory-illness-kmcc)