---
title: "ഒമാനിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; വാദികൾ കരകവിഞ്ഞൊഴുകാൻ സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം"
english_title: "Oman Weather Alert: Heavy Rain And Thunderstorms Likely In Hajar Mountains Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374906/oman-weather-alert-heavy-rain-thunderstorm-hajar-mountains"
published_at: "2026-07-27T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6714c30ac63_oman-weather-alert-heavy-rain-thunderstorm-hajar-mountains_copy.jpg"
keywords: ["Oman Weather", "Oman Rain", "Hajar Mountains", "Thunderstorm", "Muscat", "Oman Met", "GCC Weather"]
---

# ഒമാനിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; വാദികൾ കരകവിഞ്ഞൊഴുകാൻ സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

> **Lead Summary:** **മസ്കത്ത്: **ഒമാനിൽ ഞായറാഴ്ച പെയ്ത മഴ തിങ്കളാഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ സുൽത്താനേറ്റിന്റെ പല ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടാനും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

## Article Content

**മസ്കത്ത്: **ഒമാനിൽ ഞായറാഴ്ച പെയ്ത മഴ തിങ്കളാഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ സുൽത്താനേറ്റിന്റെ പല ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടാനും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

പ്രധാനമായും ഹജർ മലനിരകളിലും പരിസര പ്രദേശങ്ങളിലുമാണ് ഇടിമിന്നലോടു കൂടിയ മഴ ശക്തമാകാൻ സാധ്യത. മഴയോടൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് റോഡുകളിലെ കാഴ്ചപരിധി ഗണ്യമായി കുറക്കും. കനത്ത മഴയെത്തുടർന്ന് വാദികളും താഴ്ന്ന പ്രദേശങ്ങളും പെട്ടെന്ന് മലവെള്ളപ്പാച്ചിലിൽ മുങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

ഈ സാഹചര്യത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി. വാദികളിലൂടെയുള്ള യാത്ര ഒഴിവാക്കാനും കാലാവസ്ഥാ ബുള്ളറ്റിനുകൾ നിരന്തരം പരിശോധിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374906/oman-weather-alert-heavy-rain-thunderstorm-hajar-mountains)