---
title: "നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല; നജ്‌റാനിൽ റോഡപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ഭൗതികശരീരം സൗദിയിൽ സംസ്കരിച്ചു"
english_title: "Tamil Nadu Man Suresh's Body Buried In Najran, Saudi Arabia After Fatal Accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375662/najran-tamil-nadu-man-suresh-body-buried-saudi-arabia"
published_at: "2026-07-31T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c243eb8020_najran-tamil-nadu-man-suresh-body-buried-saudi-arabia.jpg"
keywords: ["Saudi Arabia", "Tamil Nadu", "Road Accident", "KMCC", "Gulf News"]
---

# നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല; നജ്‌റാനിൽ റോഡപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ഭൗതികശരീരം സൗദിയിൽ സംസ്കരിച്ചു

> **Lead Summary:** **ന​ജ്‌​റാ​ൻ: **അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി സുരേഷിന്റെ (അറീസ) മൃതദേഹം സൗദി തെക്കൻ പ്രവിശ്യയിലെ നജ്‌റാനിൽ സംസ്കരിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ സംസ്കാരം നജ്‌റാനിൽ നടത്തിയത്.

## Article Content

**ന​ജ്‌​റാ​ൻ: **അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി സുരേഷിന്റെ (അറീസ) മൃതദേഹം സൗദി തെക്കൻ പ്രവിശ്യയിലെ നജ്‌റാനിൽ സംസ്കരിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ സംസ്കാരം നജ്‌റാനിൽ നടത്തിയത്.

മൃതദേഹം ഇവിടെ സംസ്കരിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളും മറ്റു നിയമനടപടികളും പൂർത്തിയാക്കാൻ കെ.എം.സി.സി നജ്‌റാൻ പ്രസിഡന്റ്‌ സലീം ഉപ്പളയുടെയും കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിൽ സജീവ ഇടപെടലുകൾ നടന്നു.

നിയമവശങ്ങൾ പൂർത്തിയായതിനെ തുടർന്ന് ബന്ധുക്കളുടെയും തമിഴ് സംഘം സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സുരേഷിന്റെ ആകസ്മിക വേർപാടിൽ നജ്‌റാനിലെ വിവിധ സാമൂഹിക കൂട്ടായ്മകളും കെ.എം.സി.സി ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375662/najran-tamil-nadu-man-suresh-body-buried-saudi-arabia)