---
title: "മയക്കുമരുന്ന് ലഹരിയിൽ വാഹനാപകടം ഉണ്ടാക്കി; ദുബൈയിൽ ഏഷ്യൻ വംശജനായ ഡ്രൈവർക്ക് തടവും പിഴയും"
english_title: "Dubai Court Jails Asian Driver For Drunk Driving, Possessing Crystal Meth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375884/dubai-asian-driver-jailed-drug-driving-crystal-meth-accident"
published_at: "2026-08-01T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7534cdc37_dubai-asian-driver-jailed-drug-driving-crystal-meth-accident.jpg"
keywords: ["Dubai", "Traffic Court", "Drug Driving", "Crystal Meth", "Al Qusais", "UAE News", "Accident"]
---

# മയക്കുമരുന്ന് ലഹരിയിൽ വാഹനാപകടം ഉണ്ടാക്കി; ദുബൈയിൽ ഏഷ്യൻ വംശജനായ ഡ്രൈവർക്ക് തടവും പിഴയും

> **Lead Summary:** **ദുബൈ: ** ദുബൈയിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയ ഏഷ്യൻ വംശജനായ ഡ്രൈവർക്ക് ട്രാഫിക് കോടതി തടവുശിക്ഷയും പിഴയും വിധിച്ചു. അൽ ഖുസൈസിൽവെച്ച് ഒരു ബോട്ടിനും വാഹനത്തിനും ഇടിച്ചുകയറി നാശനഷ്ടം വരുത്തിയ പ്രതിയിൽ നിന്ന് 'ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ' എന്ന ലഹരിമരുന്ന് പിടികൂടിയിരുന്നു.

## Article Content

**ദുബൈ: ** ദുബൈയിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയ ഏഷ്യൻ വംശജനായ ഡ്രൈവർക്ക് ട്രാഫിക് കോടതി തടവുശിക്ഷയും പിഴയും വിധിച്ചു. അൽ ഖുസൈസിൽവെച്ച് ഒരു ബോട്ടിനും വാഹനത്തിനും ഇടിച്ചുകയറി നാശനഷ്ടം വരുത്തിയ പ്രതിയിൽ നിന്ന് 'ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ' എന്ന ലഹരിമരുന്ന് പിടികൂടിയിരുന്നു.

സ്വകാര്യ ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വെക്കൽ, ഉപയോഗിക്കൽ, ലഹരി ബാധിച്ച അവസ്ഥയിൽ വാഹനം ഓടിക്കൽ, സ്വത്തിന് നാശമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അൽ ഖുസൈസിൽ വാഹനം റിവേഴ്സ് എടുക്കുന്നതിനിടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബോട്ടിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ പരിശോധനയിലാണ് പ്രതിയുടെ വാലറ്റിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ ഇത് നിരോധിച്ച വസ്തുവാണെന്ന് സ്ഥിരീകരിച്ചു. സംഭവദിവസം വാഹനമോടിക്കുന്നതിന് മുമ്പ് ക്രിസ്റ്റൽ മെത്ത് ഉപയോഗിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കൈവശം കണ്ടെത്തിയ ലഹരിമരുന്ന് സ്വന്തം ഉപയോഗത്തിനായുള്ളതാണെന്നും അശ്രദ്ധമായി റിവേഴ്സ് എടുത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും ഇയാൾ സമ്മതിച്ചു. പൊലീസ് റിപ്പോർട്ടുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പരിഗണിച്ചാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375884/dubai-asian-driver-jailed-drug-driving-crystal-meth-accident)