---
title: "ഖത്തറില്‍ ഇന്ന് മുതല്‍ പ്രീമിയം പെട്രോളിന് വിലക്കുറവ്; സൂപ്പര്‍ പെട്രോളിനും ഡീസലിനും മാറ്റമില്ല"
english_title: "Qatar Fuel Prices August 2026 Announced by QatarEnergy, Premium Petrol Reduced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375980/qatar-fuel-price-august-2026-qatarenergy"
published_at: "2026-08-01T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dbc504d6bd_qatar-fuel-price-august-2026-qatarenergy.jpg"
keywords: ["Qatar", "QatarEnergy", "Fuel Price", "Petrol", "Diesel"]
---

# ഖത്തറില്‍ ഇന്ന് മുതല്‍ പ്രീമിയം പെട്രോളിന് വിലക്കുറവ്; സൂപ്പര്‍ പെട്രോളിനും ഡീസലിനും മാറ്റമില്ല

> **Lead Summary:** ദോഹ: രാജ്യത്ത് ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ കുറവ് വന്നപ്പോൾ സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.

## Article Content

ദോഹ: രാജ്യത്ത് ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ കുറവ് വന്നപ്പോൾ സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.

ഖത്തർ എനർജി പ്രഖ്യാപിച്ച പുതിയ വിലകൾ ഇങ്ങനെയാണ്:

1.സൂപ്പർ ഗ്രേഡ് പെട്രോൾ:

ലിറ്ററിന് 2.10 ഖത്തർ റിയാൽ. ജൂലൈയിലെ അതേ നിരക്ക് തന്നെ തുടരും.

2.പ്രീമിയം ഗ്രേഡ് പെട്രോൾ: ലിറ്ററിന് 2.00 ഖത്തർ റിയാൽ. ജൂലൈയിൽ 2.05 റിയാൽ ആയിരുന്ന വിലയിൽ 0.05 റിയാലിന്റെ കുറവ്.

3.ഡീസൽ: ലിറ്ററിന് 2.05 ഖത്തർ റിയാൽ. കഴിഞ്ഞ മാസത്തെ നിരക്കിൽ മാറ്റമില്ല.

അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലനിലവാരവുമായി ബന്ധിപ്പിച്ചാണ് ഖത്തറിൽ ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. 2017 സെപ്റ്റംബർ മുതൽ ഓരോ മാസത്തെയും പുതുക്കിയ ഇന്ധനവില പട്ടിക ഖത്തർ എനർജിയാണ് പ്രഖ്യാപിച്ചു വരുന്നത്.

പ്രീമിയം പെട്രോളിന് വില കുറഞ്ഞത് വാഹന ഉടമകൾക്ക് ആശ്വാസമാകും. സൂപ്പർ പെട്രോളും ഡീസലും കഴിഞ്ഞ മാസത്തെ അതേ നിരക്കിൽ തുടരുന്നതിനാൽ ഗതാഗത ചെലവിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375980/qatar-fuel-price-august-2026-qatarenergy)