---
title: "ചൂടുകാലം കടുക്കുന്നു; ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ചെറിയ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക്"
english_title: "Oman Heatwave: Indian Schools In Muscat Shift KG To Class 2 To Online Classes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376033/oman-indian-schools-muscat-online-classes-heatwave-kg-class2"
published_at: "2026-08-01T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6de2c0f3913_oman-indian-schools-muscat-online-classes-heatwave-kg-class2.jpg"
keywords: ["Oman", "Muscat", "Indian Schools", "Heatwave", "Online Classes", "KG", "Gulf News"]
---

# ചൂടുകാലം കടുക്കുന്നു; ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ചെറിയ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക്

> **Lead Summary:** **മസ്കത്ത്: **ഒമാനിൽ കനത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളുകളിലെ പ്രാഥമിക ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ കിന്റർഗാർട്ടൻ (കെ.ജി) മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ വഴിയുള്ള പഠനം ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

**മസ്കത്ത്: **ഒമാനിൽ കനത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളുകളിലെ പ്രാഥമിക ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ കിന്റർഗാർട്ടൻ (കെ.ജി) മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ വഴിയുള്ള പഠനം ഏർപ്പെടുത്തിയിരിക്കുന്നത്.

കടുത്ത ചൂട് വകവെക്കാതെ ഈ വർഷം അവധി ദിനങ്ങൾ വെട്ടിച്ചുരുക്കി സ്കൂളുകൾ നേരത്തെ തുറന്ന നടപടിക്കെതിരെ രക്ഷിതാക്കൾ വ്യാപകമായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് സ്കൂൾ അധികൃതരുടെ ഈ അടിയന്തര ഇടപെടൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376033/oman-indian-schools-muscat-online-classes-heatwave-kg-class2)