---
title: "പ്രവാസികൾക്ക് തിരിച്ചടി; ഷെയറിങ് അപ്പാർട്ട്‌മെന്റുകൾക്കും സബ്‌ലെറ്റിങ്ങിനും പൂട്ടുവീഴുന്നു; കർശന നിയമം ആഗസ്റ്റ് 26 മുതൽ!"
english_title: "Dubai Implements New Law On Shared Housing And Subletting From August 26"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376313/dubai-new-law-shared-housing-subletting-permit-aug-26-"
published_at: "2026-08-03T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7030ee77caa_dubai-new-law-shared-housing-subletting-permit-aug-26-.jpg"
keywords: ["Dubai Housing Law", "Shared Apartment", "Subletting", "Sheikh Mohammed", "UAE Rules", "Expat"]
---

# പ്രവാസികൾക്ക് തിരിച്ചടി; ഷെയറിങ് അപ്പാർട്ട്‌മെന്റുകൾക്കും സബ്‌ലെറ്റിങ്ങിനും പൂട്ടുവീഴുന്നു; കർശന നിയമം ആഗസ്റ്റ് 26 മുതൽ!

> **Lead Summary:** **ദുബൈ: ** ഷെയറിങ് അപ്പാർട്ട്‌മെന്റുകൾക്കും സബ്ലെറ്റിങ്ങിനും കർശന നിയന്ത്രണം. ഓഗസ്റ്റ് 26 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ഉത്തരവ് പുറപ്പെടുവിച്ചു.

## Article Content

**ദുബൈ: ** ഷെയറിങ് അപ്പാർട്ട്‌മെന്റുകൾക്കും സബ്ലെറ്റിങ്ങിനും കർശന നിയന്ത്രണം. ഓഗസ്റ്റ് 26 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ഉത്തരവ് പുറപ്പെടുവിച്ചു.

ഉയർന്ന വാടക നൽകുന്നത് ഒഴിവാക്കുന്നതിനായി പ്രവാസികൾ പൊതുവെ ആശ്രയിച്ചുപോരുന്ന രീതികൾക്കാണ് പുതിയ നിയമത്തിലൂടെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  താമസക്കാരുടെ ജീവനും സുരക്ഷയും പൂർണ്ണമായി ഉറപ്പാക്കുന്നതിനായാണ് ഈ നിർണ്ണായക പരിഷ്കാരമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നഗരത്തിൽ വ്യാപകമാകുന്ന നിയമവിരുദ്ധ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത രീതിയിലുള്ള മുറി വിഭജനങ്ങൾ, ഒരു സ്ഥലത്ത് ആളുകളെ തിങ്ങിനിറച്ചുള്ള താമസം എന്നിവ പൂർണ്ണമായി തടയുന്നതിനാണ് പുതിയ പെർമിറ്റ് സംവിധാനവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്.

**അനുമതിയുള്ള ഷെയറിങ് രീതികൾ**

കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് താമസിക്കുന്നത്

ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സഹ-താമസക്കാർ

സർക്കാരിന്റെ അംഗീകൃത പെർമിറ്റുള്ള ഷെയറിങ് അപ്പാർട്ട്‌മെന്റുകൾ.

**നിരോധിച്ച ഷെയറിങ് രീതികൾ**

ഉടമയുടെ അനുമതിയില്ലാതെ മുറികളോ ബെഡുകളോ വാടകയ്ക്ക് നൽകുന്നത്

അനുമതിയില്ലാതെ മുറികൾ വിഭജിച്ച് താത്കാലിക ഭിത്തികൾ നിർമിക്കുന്നത്

നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്നത്

അനധികൃത ബെഡ്‌സ്‌പേസുകളുടെ പരസ്യങ്ങൾ നൽകുന്നത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376313/dubai-new-law-shared-housing-subletting-permit-aug-26-)