---
title: "യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം"
english_title: "UAE Weather Alert: Rain Expected Till August 6, Gulf Countries On Alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376352/uae-weather-forecast-rain-august-6-gulf-el-nino"
published_at: "2026-08-03T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a704e7d343a8_uae-weather-forecast-rain-august-6-gulf-el-nino.jpg"
keywords: ["UAE Weather", "Gulf Rain", "El Nino", "Abu Dhabi", "Saudi Arabia Rain", "Oman Weather"]
---

# യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **അബുദാബി:( **[https://gcc.truevisionnews.com/)]** **അബുദാബി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

## Article Content

**അബുദാബി:( **[https://gcc.truevisionnews.com/)]** **അബുദാബി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കിഴക്ക് നിന്നുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാനും തുടർന്ന് മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഫുജൈറയിലെ മസാഫിയിൽ ശക്തമായ മഴ പെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വേനൽക്കാലത്ത് അനുഭവപ്പെടുന്ന ഈ അപൂർവ്വ മഴയ്ക്ക് കാരണം ശക്തമായ 'എൽ നിനോ' പ്രതിഭാസമാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഓഗസ്റ്റ് 1-ന് അബുദാബിയിലെ അൽ ശവാമെഖിൽ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ കടുത്ത ചൂടിനിടയിലാണ് ഈ മഴ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

സൗദി അറേബ്യയിലെ അസീർ, ജാസാൻ, അൽ ബഹ, മക്കയിലെ മലയോര മേഖലകൾ, നജ്റാൻ എന്നിവിടങ്ങളിൽ വാരന്ത്യം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഔദ്യോഗിക ആപ്പുകൾ വഴി സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി ശ്രദ്ധിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒമാന്റെ ഹജർ പർവ്വതനിരകളിൽ കനത്ത ഇടിമിന്നലോട് കൂടിയ മഴ തുടരുകയാണ്.

വടക്കൻ അൽ ശർഖിയ, തെക്കൻ അൽ ശർഖിയ, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലേക്ക് മഴമേഘങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376352/uae-weather-forecast-rain-august-6-gulf-el-nino)