---
title: "കുവൈത്ത് മഹ്ബൂലയിൽ വ്യാപക പരിശോധന: 500 കിലോയോളം പഴകിയ മാംസം പിടിച്ചെടുത്തു"
english_title: "Kuwait Food Safety Raid 500kg Meat Seized Mahboula Violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376362/kuwait-food-safety-raid-500kg-meat-seized-mahboula"
published_at: "2026-08-03T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70580da8290_kuwait-food-safety-raid-500kg-meat-seized-mahboula.jpg"
keywords: ["FOOD", "MEAT", "RAID", "KUWAI", "SAFET"]
---

# കുവൈത്ത് മഹ്ബൂലയിൽ വ്യാപക പരിശോധന: 500 കിലോയോളം പഴകിയ മാംസം പിടിച്ചെടുത്തു

> **Lead Summary:** **കുവൈത്ത് സിറ്റി:[**പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പരിശോധന ശക്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി:[**പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പരിശോധന ശക്തമാക്കി.

ഇതിന്റെ ഭാഗമായി മഹ്ബൂല മേഖലയിൽ നടത്തിയ വിപുലമായ പരിശോധനയിൽ വൻ നിയമലംഘനങ്ങൾ കണ്ടെത്തി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപ്പനയ്ക്ക് വെച്ച 500 കിലോഗ്രാം മാംസം പരിശോധനാ സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം നടത്തിയ 50 ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ കേസെടുത്തു.

ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുക, ലൈസൻസില്ലാതെയും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചും സ്ഥാപനങ്ങൾ നടത്തുക, സ്ഥാപനങ്ങൾക്ക് അനുവദിച്ചതിലും കൂടുതൽ സ്ഥലം അനധികൃതമായി ഉപയോഗിക്കുക എന്നിവയാണ് കണ്ടെത്തിയ പ്രധാന ലംഘനങ്ങൾ.

കൂടാതെ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സുരക്ഷാ സാങ്കേതിക മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഭക്ഷണം വിൽക്കുക തുടങ്ങിയ വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ജനറൽ അതോറിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376362/kuwait-food-safety-raid-500kg-meat-seized-mahboula)