---
title: "ഈ കെറ്റിൽ ഉപയോഗിക്കുന്നവരാണോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; പൊള്ളലേല്‍ക്കാന്‍ സാധ്യതയെന്ന് ഒമാൻ സിപിഎ"
english_title: "Oman CPA Issues Warning On Swirling Infiniti Pro Electric Kettle Due To Burn Risk"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376371/oman-cpa-warning-swirling-infiniti-pro-electric-kettle-burn-risk"
published_at: "2026-08-03T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705f45df907_oman-cpa-warning-swirling-infiniti-pro-electric-kettle-burn-risk.jpg"
keywords: ["Oman CPA", "Consumer Warning", "Electric Kettle", "Swirling Infiniti Pro", "Product Recall", "Muscat"]
---

# ഈ കെറ്റിൽ ഉപയോഗിക്കുന്നവരാണോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; പൊള്ളലേല്‍ക്കാന്‍ സാധ്യതയെന്ന് ഒമാൻ സിപിഎ

> **Lead Summary:** മസ്‌കത്ത്: അപകട സാധ്യതയുള്ളതിനാൽ സ്വില്ലിങ് ഇന്‍ഫിനിജി പ്രോ 1.5 ലിറ്റർ ഇലക്ട്രിക് കെറ്റിൽ ഉപയോഗിക്കുന്നവർ ഉടൻ ഉപയോഗം നിർത്തണമെന്ന് ഒമാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി മുന്നറിയിപ്പ് നൽകി.

## Article Content

മസ്‌കത്ത്: അപകട സാധ്യതയുള്ളതിനാൽ സ്വില്ലിങ് ഇന്‍ഫിനിജി പ്രോ 1.5 ലിറ്റർ ഇലക്ട്രിക് കെറ്റിൽ ഉപയോഗിക്കുന്നവർ ഉടൻ ഉപയോഗം നിർത്തണമെന്ന് ഒമാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഉപയോക്താക്കൾക്ക് ഗുരുതരമായി പൊള്ളലേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.

കെറ്റിലിന്റെ ഹാന്‍ഡില്‍ അപ്രതീക്ഷിതമായി വേർപെടാനുള്ള സാധ്യതയുണ്ടെന്ന് സിപിഎ കണ്ടെത്തി. ഇങ്ങനെ ഹാൻഡിൽ വേർപെടുന്ന സമയത്ത് ഉള്ളിലെ തിളച്ച വെള്ളം പുറത്തേക്ക് ചിതറാനും സാധ്യതയുണ്ട്. ഇത് ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ പൊള്ളലുകൾക്ക് കാരണമായേക്കുമെന്നതിനാലാണ് അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

ഈ മോഡൽ കെറ്റിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻ നിർത്തണമെന്ന് സിപിഎ ആവശ്യപ്പെട്ടു. ഉൽപന്നത്തിന്റെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വിതരണക്കാരെയോ നേരിട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെയോ സമീപിക്കണമെന്നും സിപിഎ അറിയിച്ചു.

ഒമാനിൽ വ്യാപകമായി ഉപയോഗിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് സ്വില്ലിങ്. വീടുകളിലും ഓഫീസുകളിലും സാധാരണയായി കാണുന്ന ഇലക്ട്രിക് കെറ്റിൽ മോഡലാണിത്. നിങ്ങളുടെ വീട്ടിൽ ഈ മോഡൽ കെറ്റിൽ ഉണ്ടെങ്കിൽ പരിശോധിച്ച് ഉപയോഗം ഒഴിവാക്കുക.

പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ സിപിഎയുടെ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376371/oman-cpa-warning-swirling-infiniti-pro-electric-kettle-burn-risk)