---
title: "ഉറക്കത്തിനിടെ ഹൃദയാഘാതം;  പ്രവാസി സൗദിയിലെ യാംബുവിൽ അന്തരിച്ചു"
english_title: "Tamil Nadu Native Ismail Faziruddin Dies Of Heart Attack In Yanbu, Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376384/yanbu-saudi-tamil-nadu-native-ismail-faziruddin-dies-heart-attack-"
published_at: "2026-08-03T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a706e811aa94_yanbu-saudi-tamil-nadu-native-ismail-faziruddin-dies-heart-attack.jpg"
keywords: ["Yanbu Death", "Saudi Arabia", "Tamil Nadu", "Gulf Malayali", "Heart Attack"]
---

# ഉറക്കത്തിനിടെ ഹൃദയാഘാതം;  പ്രവാസി സൗദിയിലെ യാംബുവിൽ അന്തരിച്ചു

> **Lead Summary:** **യാംബു: ** ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട് വില്ലുപുരം സ്വദേശി സൗദിയിലെ യാംബുവിൽ അന്തരിച്ചു . വില്ലുപുരം സ്വദേശി ഇസ്മായിൽ ഫസിറുദ്ദീൻ ആണ് ശനിയാഴ്ച യാംബുവിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.

## Article Content

**യാംബു: ** ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട് വില്ലുപുരം സ്വദേശി സൗദിയിലെ യാംബുവിൽ അന്തരിച്ചു . വില്ലുപുരം സ്വദേശി ഇസ്മായിൽ ഫസിറുദ്ദീൻ ആണ് ശനിയാഴ്ച യാംബുവിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.

വർഷങ്ങളായി യാംബുവിലെ ജാക്ക്‌ റെഡി മിക്സ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പരേതനായ മുഹമ്മദ് ഇസ്മാഇലിന്റെയും ഫരീദ ബീഗത്തിന്റെയും മകനാണ്. ബർക്കത്ത് നിസയാണ് ഭാര്യ. നിയാസ്‌ മുഹമ്മദ്, ആരിഷ്‌ മുഹമ്മദ്, ഫാസിൽ മുഹമ്മദ് എന്നിവരാണ് മക്കൾ.

റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ ദമ്മാമിൽ ജോലിചെയ്യുന്ന ഇസ്മായിൽ ഫസിറുദ്ദീന്റെ മകൻ നിയാസ് മുഹമ്മദ്, ജാക്ക്‌ റെഡി മിക്സ് കമ്പനി പ്രതിനിധി ഉസ്മാൻ അൽ സഹ്റാനി, കൂടാതെ സി.സി.ഡബ്ള്യു.എ അംഗവും നവോദയ യാംബു ജീവകാരുണ്യ കൺവീനറുമായ എ.പി സാക്കിറിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376384/yanbu-saudi-tamil-nadu-native-ismail-faziruddin-dies-heart-attack-)