---
title: "സൗദി മരുഭൂമിയിൽ പാമ്പ് കടിയേറ്റ് പഞ്ചാബ് സ്വദേശി മരിച്ചു ; മലയാളി കൂട്ടായ്മയുടെ ഇടപെടലിൽ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Saudi Arabia Punjab Driver Dies Snake Bite Hafar Al Batin Body Repatriated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376732/saudi-punjab-driver-dies-snake-bite-hafar-al-batin"
published_at: "2026-08-05T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ce276415a_saudi-punjab-driver-dies-snake-bite-hafar-al-batin.jpg"
keywords: ["Saudi Arabia", "Hafar Al Batin", "Punjab", "Truck Driver", "Snake Bite", "Indian Embassy"]
---

# സൗദി മരുഭൂമിയിൽ പാമ്പ് കടിയേറ്റ് പഞ്ചാബ് സ്വദേശി മരിച്ചു ; മലയാളി കൂട്ടായ്മയുടെ ഇടപെടലിൽ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** റിയാദ്:**[ **സൗദിയിലെ ഹഫർ അൽ ബാത്തിനിൽ മരുഭൂമിയിൽ ട്രക്ക് നിർത്തി പുറത്തിറങ്ങിയ പഞ്ചാബ് സ്വദേശിയായ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശി ഗർവിന്ദർ സിങ് ആണ് മരിച്ചത്. മലയാളികളുടെയും ഒ.ഐ.സി.സിയുടെയും ഇടപെടലിനെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

## Article Content

റിയാദ്:**[ **സൗദിയിലെ ഹഫർ അൽ ബാത്തിനിൽ മരുഭൂമിയിൽ ട്രക്ക് നിർത്തി പുറത്തിറങ്ങിയ പഞ്ചാബ് സ്വദേശിയായ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശി ഗർവിന്ദർ സിങ് ആണ് മരിച്ചത്. മലയാളികളുടെയും ഒ.ഐ.സി.സിയുടെയും ഇടപെടലിനെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

ഷിപ്പിങ് കമ്പനിയിൽ ഡ്രൈവറായിരുന്ന ഗർവിന്ദറിനെക്കുറിച്ച് രണ്ട് ദിവസമായി വിവരമില്ലാത്തതിനെ തുടർന്ന് ജി.പി.എസ് പരിശോധിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിജനമായ മരുഭൂമിയിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് സമീപത്തു നിന്നാണ് മൃതദേഹം പോലീസിന് ലഭിച്ചത്. ഫോറൻസിക് പരിശോധനയിലാണ് മരണകാരണം പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്.

ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ബാൽവിന്ദർ സിങ് - ബാൽവിന്ദർ കൗർ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗുർപീത് കൗർ. മരുഭൂമി പ്രദേശങ്ങളിൽ വാഹനം നിർത്തി പുറത്തിറങ്ങുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376732/saudi-punjab-driver-dies-snake-bite-hafar-al-batin)