---
title: "ഖത്തറിൽ കടുത്ത ചൂടിനിടയിലും വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം "
english_title: "Qatar Weather Update High Temperature Humidity And Rain Warning Issued "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377172/qatar-weather-warning-high-temperature-humidity-and-rain-forecast "
published_at: "2026-08-07T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7560699d23d_qatar-weather-warning-high-temperature-humidity-and-rain-forecast.jpg"
keywords: ["Qatar weather update", "Doha temperature 48 degree", "Qatar rain warning"]
---

# ഖത്തറിൽ കടുത്ത ചൂടിനിടയിലും വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം 

> **Lead Summary:** ദോഹ: **[** ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടിനും ഉയർന്ന അന്തരീക്ഷ ആർദ്രതയ്ക്കും ഒപ്പം മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴമേഘങ്ങൾ ശക്തമായി രൂപപ്പെടാനും ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

## Article Content

ദോഹ: **[** ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടിനും ഉയർന്ന അന്തരീക്ഷ ആർദ്രതയ്ക്കും ഒപ്പം മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴമേഘങ്ങൾ ശക്തമായി രൂപപ്പെടാനും ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

അതേസമയം, രാജ്യത്തുടനീളം കനത്ത ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥാ വിഭാഗത്തിന്റെ പ്രതിദിന കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഖത്തർ യൂണിവേഴ്സിറ്റി, മീസൈമിർ, കരാന എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന താപനിലയായ 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

മറ്റ് പ്രധാന പ്രദേശങ്ങളായ മിഖൈനിസ്, തുറൈന എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസും, അൽ ഖോർ, അൽ ഗുവൈരിയ, അൽ ഷഹാനിയ, ജുമൈലിയ ഭാഗങ്ങളിൽ 46 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ദോഹ എയർപോർട്ട്, ദുഖാൻ എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. വരും ദിവസങ്ങളിലും ഉയർന്ന ഹുമിഡിറ്റി തുടരുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377172/qatar-weather-warning-high-temperature-humidity-and-rain-forecast )