---
title: "കുവൈറ്റിൽ നടപടി കടുക്കുന്നു; ഒമ്പത് പേരുടെ കൂടി പൗരത്വം റദ്ദാക്കി ഗസറ്റിൽ ഉത്തരവിറങ്ങി"
english_title: "Kuwait Cancels Citizenship for Nine More Individuals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377250/kuwait-cancels-citizenship-for-nine-individuals-gazette"
published_at: "2026-08-07T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a759e14da382_kuwait-cancels-citizenship-for-nine-individuals-gazette.jpg"
keywords: ["Kuwait citizenship revoked", "Kuwait Gazette", "Sheikh Fahad Yusuf Saud Al-Sabah", "fake citizenship Kuwait news"]
---

# കുവൈറ്റിൽ നടപടി കടുക്കുന്നു; ഒമ്പത് പേരുടെ കൂടി പൗരത്വം റദ്ദാക്കി ഗസറ്റിൽ ഉത്തരവിറങ്ങി

> **Lead Summary:** **കുവൈത്ത് സിറ്റി: **പൗരത്വം പരിശോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ ഒമ്പത് പേരുടെ കൂടി പൗരത്വം റദ്ദാക്കി ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **പൗരത്വം പരിശോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ ഒമ്പത് പേരുടെ കൂടി പൗരത്വം റദ്ദാക്കി ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചു.

ഫഹദ് മഹ്ദി മുഹമ്മദ് മുസ്‍ലിഹ് അൽ അജ്മി, ഹമദ് ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, ഹമൂദ് ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, റഫ ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, ഹംദ ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, ഹാരിസ് യൂസുഫ് അൽ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ബാബ് തൈൻ, ആദി യൂസുഫ് അൽ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ബാബ് തൈൻ, മുതന്ന യൂസുഫ് അൽ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ബാബ് തൈൻ, റഖിയ അബ്ദുൽ ജലീൽ അബ്ദുൽ ബാരി യൂസുഫ് അൽ സവാവി എന്നിവരുടെ പൗരത്വമാണ് റദ്ദാക്കിയത്.

സുപ്രീം കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹാണ് ഈ ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം രാജ്യത്ത് പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377250/kuwait-cancels-citizenship-for-nine-individuals-gazette)