---
title: "പൊതുമര്യാദ ലംഘിച്ച പ്രവാസി വനിതകള്‍ മസ്‌കത്തില്‍ അറസ്റ്റില്‍"
english_title: "Several Expat Women Arrested in Muscat for Legal Violations: Royal Oman Police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377274/muscat-expat-women-arrested-royal-oman-police-violations"
published_at: "2026-08-07T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75ac83393fc_muscat-expat-women-arrested-royal-oman-police-violations.jpg"
keywords: ["Royal Oman Police", "Expat Women", "Arrest", "Oman News"]
---

# പൊതുമര്യാദ ലംഘിച്ച പ്രവാസി വനിതകള്‍ മസ്‌കത്തില്‍ അറസ്റ്റില്‍

> **Lead Summary:** മസ്‌കത്ത്: പൊതുമര്യാദാ ലംഘനം, അനുചിതമായ വസ്ത്രധാരണം, തൊഴില്‍വിദേശികളുടെ താമസ നിയമ ലംഘനം എന്നീ കുറ്റങ്ങളില്‍ നിരവധി പ്രവാസി വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) മസ്‌കത്തില്‍ അറസ്റ്റ് ചെയ്തു.

## Article Content

മസ്‌കത്ത്: പൊതുമര്യാദാ ലംഘനം, അനുചിതമായ വസ്ത്രധാരണം, തൊഴില്‍വിദേശികളുടെ താമസ നിയമ ലംഘനം എന്നീ കുറ്റങ്ങളില്‍ നിരവധി പ്രവാസി വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) മസ്‌കത്തില്‍ അറസ്റ്റ് ചെയ്തു.

ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ് എന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

നാടുകടത്തൽ അടക്കമുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്. ഒമാന്റെ നിയമങ്ങളും സാമൂഹിക മൂല്യങ്ങളും ബഹുമാനിക്കണമെന്നും, വിദേശികൾ താമസ-തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ആർഒപി മുന്നറിയിപ്പ് നൽകി. ഇത്തരം പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഒമാനിൽ തൊഴിലിനും താമസത്തിനും എത്തുന്ന പ്രവാസികൾ രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലെ പെരുമാറ്റവും വസ്ത്രധാരണവും സംബന്ധിച്ച് സർക്കാർ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

നിയമലംഘനം കണ്ടാൽ 999 എന്ന നമ്പറിൽ വിവരം അറിയിക്കാനും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377274/muscat-expat-women-arrested-royal-oman-police-violations)