---
title: "കുവൈത്തിൽ വാരാന്ത്യത്തിൽ കനത്ത ചൂട്; താപനില 50 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്"
english_title: "Kuwait Weather Warning: Temperature Expected to Reach 50°C This Weekend"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377275/kuwait-weather-warning-temperature-to-reach-50-c"
published_at: "2026-08-07T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75adae1481d_kuwait-weather-warning-temperature-to-reach-50-c.jpg"
keywords: ["Kuwait weather update", "temperature 50 degrees Kuwait", "Kuwait Meteorological Department", "heat warning Kuwait"]
---

# കുവൈത്തിൽ വാരാന്ത്യത്തിൽ കനത്ത ചൂട്; താപനില 50 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ വാരാന്ത്യത്തിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ വാരാന്ത്യത്തിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ ഫലമായാണ് രാജ്യത്ത് ചൂടും വരണ്ട കാലാവസ്ഥയും ശക്തമായി തുടരുന്നത്. അതേസമയം, ശനിയാഴ്ച മുതൽ തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു. ഉച്ചവേളകളിൽ പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടുത്ത ഉഷ്ണതരംഗത്തിൽ വറുതിയിലായിരിക്കുകയാണ് യുഎഇയുടെ പല പ്രദേശങ്ങളും. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് കൊടുംചൂട് അനുഭവപ്പെട്ടിരുന്നു. അൽ ദഫ്രയിലെ തന്നെ ഔതൈദിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ഓടെ 50.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ഈ മാസം ഒന്നിന് അബുദാബിയിലെ ഷവാമിഖ് മേഖലയിലും താപനില 50 ഡിഗ്രി കടന്നിരുന്നു.

അതേസമയം, കടുത്ത ചൂടിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും തുടരുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഫുജൈറയുടെ ചില മേഖലകളിൽ ശക്തമായ മഴ പെയ്തു. യുഎഇയിലെ വേനൽക്കാലത്തിന്റെ അവസാന ഘട്ടമായ 'ജംറത് അൽ ഖൈത്ത്' ഉഷ്ണതരംഗം ഈ മാസം 10 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

ഈ പ്രതിഭാസം അവസാനിക്കുന്നതോടെ രാജ്യത്ത് ചൂടിന് ശമനം ലഭിക്കുമെന്നും താപനില ക്രമേണ കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നാളെയും രാജ്യത്തെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377275/kuwait-weather-warning-temperature-to-reach-50-c)