---
title: "നബിദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു, വാരാന്ത്യം കൂടെയാകുമ്പോൾ നീണ്ട അവധി "
english_title: "UAE Paid Public Holiday on August 28 for Prophet Muhammad's Birthday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377289/uae-mawlid-al-nabi-holiday-august-28-paid-leave"
published_at: "2026-08-07T16:29:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75bae446656_uae-mawlid-al-nabi-holiday-august-28-paid-leave.jpg"
keywords: ["Day of the Prophet", "Public Holiday", "Dubai", "UAE"]
---

# നബിദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു, വാരാന്ത്യം കൂടെയാകുമ്പോൾ നീണ്ട അവധി 

> **Lead Summary:** ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ഇത് വെള്ളിയാഴ്ച ആയതിനാൽ വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും.

## Article Content

ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ഇത് വെള്ളിയാഴ്ച ആയതിനാൽ വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും.

31ന് പ്രവൃത്തി ദിവസം ആരംഭിക്കുന്നതാണ്. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12നാണ് പ്രവാചകന്റെ ജന്മദിനം. മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായാണ് നബിദിനം ആചരിക്കുന്നത്.

ഇന്ത്യടക്കം ലോകത്തെ ഒട്ടേറെ രാജ്യങ്ങളിൽ മതപ്രഭാഷണങ്ങൾ, ഖുർആൻ പാരായണം, പ്രവാചകന്റെ ജീവിതവും സന്ദേശങ്ങളും അനുസ്മരിക്കുന്ന ആത്മീയ സമ്മേളനങ്ങൾ എന്നിവയോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഇസ്‌ലാമിക കലണ്ടർ ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നബിദിനത്തിന്റെ തീയതി ഓരോ വർഷവും മാറിക്കൊണ്ടിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377289/uae-mawlid-al-nabi-holiday-august-28-paid-leave)