---
title: "നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം; റിയാദിൽ ഹൃദയാഘാതം  മൂലം മലയാളി യുവാവ് അന്തരിച്ചു"
english_title: "Malayali Youth From Thrissur Dies Of Heart Attack In Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378307/riyadh-malayali-muhammed-rashik-dies-heart-attack"
published_at: "2026-08-13T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d7fb3295f5_riyadh-malayali-muhammed-rashik-dies-heart-attack.jpg"
keywords: ["Riyadh", "Malayali", "Heart Attack", "Saudi Arabia"]
---

# നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം; റിയാദിൽ ഹൃദയാഘാതം  മൂലം മലയാളി യുവാവ് അന്തരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അന്തരിച്ചു. തൃശൂർ പിലാക്കാട് സ്വദേശി കോരങ്ങോട്ടിൽ മുഹമ്മദ് റാഷിക് ആണ് മരിച്ചത്. റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന റാഷിക് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

## Article Content

**റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അന്തരിച്ചു. തൃശൂർ പിലാക്കാട് സ്വദേശി കോരങ്ങോട്ടിൽ മുഹമ്മദ് റാഷിക് ആണ് മരിച്ചത്. റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന റാഷിക് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

റസാഖിന്റെയും റംലയുടെയും മകനാണ്. റാഷിദയാണ് ഏക സഹോദരി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിയുടെ മേൽനോട്ടത്തിൽ കെ.എം.സി.സി ഭാരവാഹികളായ ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.

English Summary:

Muhammed Rashik, 24, a native of Pilakkad, Thrissur working in Riyadh died of a heart attack. Son of Razak and Ramla, he has a sister Rashida. Repatriation procedures for the body are underway under the leadership of Riyadh KMCC Malappuram District Welfare Wing, coordinated by General Convener Riyas Tirurkadi and other KMCC office bearers.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378307/riyadh-malayali-muhammed-rashik-dies-heart-attack)