---
title: "അബഹയിലെ മസാജ് സെന്ററില്‍ അനാശാസ്യ പ്രവൃത്തി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍"
english_title: "Two Expats Arrested In Abha For Illegal Activities At Massage Center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378346/two-expats-arrested-in-abha-for-illegal-activities-at-massage-center"
published_at: "2026-08-13T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7da040cb2d8_two-expats-arrested-in-abha-for-illegal-activities-at-massage-center.jpg"
keywords: ["Massage Center", "Saudi Arabia", "Expats Arrest", "Illegal Activities"]
---

# അബഹയിലെ മസാജ് സെന്ററില്‍ അനാശാസ്യ പ്രവൃത്തി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** അബഹ: മസാജ് സെന്ററില്‍ അനാശാസ്യ പ്രവൃത്തികള്‍ നടത്തിയതിന് രണ്ട് പ്രവാസികളെ അസീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ സുരക്ഷാ സംഘവുമായി സഹകരിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത് എന്ന് അസീര്‍ പൊലീസ് അറിയിച്ചു.

## Article Content

അബഹ: മസാജ് സെന്ററില്‍ അനാശാസ്യ പ്രവൃത്തികള്‍ നടത്തിയതിന് രണ്ട് പ്രവാസികളെ അസീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ സുരക്ഷാ സംഘവുമായി സഹകരിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത് എന്ന് അസീര്‍ പൊലീസ് അറിയിച്ചു.

അറസ്റ്റിലായവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട മസാജ് സെന്ററിനെതിരെയും അസീര്‍ നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

സെന്ററിന് നേരെ എന്ത് തരം നടപടികളാണ് സ്വീകരിച്ചതെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപാടാണ് സൗദി അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

പൊതുസ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സംഘങ്ങളും പൊലീസും സംയുക്ത പരിശോധനകള്‍ നടത്തിവരുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അസീര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

**English Summary:**

Asir Police in Abha arrested two expatriates for engaging in illegal activities at a massage center. The arrests were made in cooperation with the social security team. Legal procedures were completed and both were referred to the Public Prosecution. The Asir municipality also took legal punitive actions against the massage center, police said.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378346/two-expats-arrested-in-abha-for-illegal-activities-at-massage-center)