---
title: "യുഎഇയിൽ ചൂട് കുറയും; അടുത്ത ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത"
english_title: "UAE Weather Update: Temperature To Drop, Rain And Dust Storms Expected"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379318/uae-weather-temperature-drop-rain-dust-fog-forecast"
published_at: "2026-08-20T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86a6e41caea_uae-weather-temperature-drop-rain-dust-fog-forecast.jpg"
keywords: ["UAE Weather", "Rain Forecast", "Dubai Temperature"]
---

# യുഎഇയിൽ ചൂട് കുറയും; അടുത്ത ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

> **Lead Summary:** ദുബായ് : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കടുത്ത ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെങ്കിലും അന്തരീക്ഷം പൂർണമായി തണുക്കില്ല.

## Article Content

ദുബായ് : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കടുത്ത ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെങ്കിലും അന്തരീക്ഷം പൂർണമായി തണുക്കില്ല.

വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാറ്റിനും പൊടിപടലങ്ങൾക്കും കനത്ത മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്.

അറേബ്യൻ ഉൾക്കടലിലും അന്തരീക്ഷത്തിലും മാറ്റങ്ങൾ തുടരുന്നതിനാൽ കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉൾനാടൻ പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില ഇന്നത്തോടെ 47 ഡിഗ്രിയിലേക്ക് താഴും.

തീരദേശ, ദ്വീപ് മേഖലകളിൽ 37 മുതൽ 42 ഡിഗ്രി വരെയും മലയോര മേഖലകളിൽ പരമാവധി 38 ഡിഗ്രി വരെയുമായിരിക്കും താപനില.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇന്ന് രാത്രിയിലും നാളെ രാവിലെയുമായി തീരദേശങ്ങളിൽ ഈർപ്പം വർധിക്കുന്നതോടെ കനത്ത മൂടൽമഞ്ഞിനും സാധ്യത പ്രവചിക്കപ്പെടുന്നു.

വെള്ളി, ശനി ദിവസങ്ങളിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മഴ പെയ്യാൻ സാധ്യതയേറെയാണ്. ഞായറാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായി തുടരുമെങ്കിലും തിങ്കളാഴ്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും മഴയെത്തും. ചൊവ്വാഴ്ച രാവിലെയോടെ തീരദേശങ്ങളിൽ മൂടൽമഞ്ഞ് വീണ്ടും ശക്തമായേക്കാം.

**English Summary:**

UAE's weather department forecasts a slight drop in temperature over the coming days, with inland areas falling from 50°C to 47°C. Coastal areas will see 37°C to 42°C and mountain regions up to 38°C. Strong winds up to 40 km/h may cause dust in western regions. Heavy fog is expected tonight and tomorrow morning along coasts. Rain is likely in eastern and southern areas on Friday and Saturday, with more rain expected in eastern regions on Monday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379318/uae-weather-temperature-drop-rain-dust-fog-forecast)