---
title: "ചികിത്സക്കായി നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിയായ പ്രവാസി അന്തരിച്ചു "
english_title: "WMF Former Treasurer Vivek Vasanth Nair From Oman Passes Away In Kerala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379490/oman-expat-wmf-former-treasurer-vivek-vasanth-nair-dies"
published_at: "2026-08-21T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a882b4752330_oman-expat-wmf-former-treasurer-vivek-vasanth-nair-dies.jpg"
keywords: ["Oman Expat", "Kannur Native", "Obituary"]
---

# ചികിത്സക്കായി നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിയായ പ്രവാസി അന്തരിച്ചു 

> **Lead Summary:** മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്.) സുഹാർ സ്റ്റേറ്റ് കൗൺസിൽ മുൻ ട്രഷററായിരുന്ന കണ്ണൂർ സ്വദേശി പ്രവാസി നാട്ടിൽ അന്തരിച്ചു. തലശ്ശേരി പെരളശ്ശേരി മാങ്കൂട്ടം പുതുവച്ചേരി നാമത്ത് ഹൗസിൽ വിവേക് വസന്ത് നായർ ആണ് മരിച്ചത്.

## Article Content

മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്.) സുഹാർ സ്റ്റേറ്റ് കൗൺസിൽ മുൻ ട്രഷററായിരുന്ന കണ്ണൂർ സ്വദേശി പ്രവാസി നാട്ടിൽ അന്തരിച്ചു. തലശ്ശേരി പെരളശ്ശേരി മാങ്കൂട്ടം പുതുവച്ചേരി നാമത്ത് ഹൗസിൽ വിവേക് വസന്ത് നായർ ആണ് മരിച്ചത്.

വർഷങ്ങളായി ഒമാനിലെ സുഹാറിൽ പ്രവാസിയായിരുന്നു. അടുത്തിടെ രോഗബാധയെത്തുടർന്നാണ് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്. ഒമാനിലെ പ്രവാസി സമൂഹത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു വിവേക്.

അദ്ദേഹത്തിന്റെ വേർപാടിൽ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിലും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: സ്മിത. മക്കൾ: ആയുഷ്, ആരാധ്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379490/oman-expat-wmf-former-treasurer-vivek-vasanth-nair-dies)