---
title: "സൗദിയിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു"
english_title: "Saudi Arabia Heavy Rain Thunderstorm Hail Warning Jizan Asir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379505/saudi-arabia-heavy-rain-warning-jizan-asir"
published_at: "2026-08-21T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a883b75e7988_saudi-arabia-heavy-rain-warning-jizan-asir.jpg"
keywords: ["Saudi Arabia Weather", "Saudi Rain Alert", "Jizan Asir Rain"]
---

# സൗദിയിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

## Article Content

**റിയാദ്: **സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പ്രധാനമായും ജീസാൻ, അസീർ പ്രവിശ്യകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.മണിക്കൂറിൽ 10 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നും ഇതോടൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും പൊടിപടലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴ മുന്നറിയിപ്പുള്ള പ്രധാന മേഖലകൾ

ജീസാൻ, അസീർ പ്രവിശ്യകളിലെ അൽ-റൈത്ത്, ഹറൂബ്, ഫൈഫ, അബഹ, ഖമീസ് മുശൈത്ത്, അൽ-നമാസ് തുടങ്ങിയ ഇടങ്ങളിൽ കനത്ത മഴ പെയ്യും. അൽ-ബാഹ, മക്ക പ്രവിശ്യകളിലെ ഖിൽവ, മഖ്‌വ, തായിഫ്, മൈസാൻ, അദഹം തുടങ്ങിയ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം.

റന്യ, അൽ-ഖുൻഫുദ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കും. ഇതിന് പുറമെ നജ്‌റാൻ, മദീന (അൽ-മഹ്ദ്), റിയാദ് (വാദി അൽ-ദവാസിർ), കിഴക്കൻ പ്രവിശ്യ (അൽ-അഹ്സ, റൂബ് അൽ ഖാലി) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

English Summary:

Saudi Arabia's National Center for Meteorology has warned of heavy thunderstorms, hail and flash floods in various provinces till Tuesday. Heavy rain is expected mainly in Jizan and Asir provinces, with 10 to 50 mm rainfall per hour accompanied by strong winds exceeding 60 kmph and dust storms.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379505/saudi-arabia-heavy-rain-warning-jizan-asir)