---
title: "ജിദ്ദയിലെ പ്രവാസിയായ മലയാളി നാട്ടിൽ അന്തരിച്ചു, അന്ത്യം കുടുംബത്തെ തിരികെ കൂട്ടിക്കൊണ്ടുവരാൻ എത്തിയപ്പോൾ "
english_title: "Jeddah Expat Kodungallur Native Abdul Jaleel Passes Away In Kerala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379631/jeddah-expat-kodungallur-abdul-jaleel-passes-away"
published_at: "2026-08-22T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8984605e91e_jeddah-expat-kodungallur-abdul-jaleel-passes-away.jpg"
keywords: ["Jeddah News", "Expat Death", "Musiris Pravasi Forum"]
---

# ജിദ്ദയിലെ പ്രവാസിയായ മലയാളി നാട്ടിൽ അന്തരിച്ചു, അന്ത്യം കുടുംബത്തെ തിരികെ കൂട്ടിക്കൊണ്ടുവരാൻ എത്തിയപ്പോൾ 

> **Lead Summary:** **ജിദ്ദ: **ജിദ്ദയിലെ പ്രവാസിയായ കൊടുങ്ങല്ലൂർ വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൽ ജലീൽ നമ്പിയാംകുളം നാട്ടിൽ അന്തരിച്ചു. പെട്രോ റാബിഗിൽ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന ഇദ്ദേഹം, അവധിക്ക് നാട്ടിൽ പോയിരുന്ന കുടുംബത്തെ തിരികെ കൂട്ടിക്കൊണ്ടുവരാൻ 20 ദിവസത്തെ അവധിക്ക് നാട്ടിൽ പോയതായിരുന്നു.

## Article Content

**ജിദ്ദ: **ജിദ്ദയിലെ പ്രവാസിയായ കൊടുങ്ങല്ലൂർ വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൽ ജലീൽ നമ്പിയാംകുളം നാട്ടിൽ അന്തരിച്ചു. പെട്രോ റാബിഗിൽ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന ഇദ്ദേഹം, അവധിക്ക് നാട്ടിൽ പോയിരുന്ന കുടുംബത്തെ തിരികെ കൂട്ടിക്കൊണ്ടുവരാൻ 20 ദിവസത്തെ അവധിക്ക് നാട്ടിൽ പോയതായിരുന്നു.

ജിദ്ദയിലെ കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്റെ സജീവ അംഗമായിരുന്നു അബ്ദുൽ ജലീൽ.ഭാര്യ: ഷിംന അബ്ദുൾ അസീസ്. മക്കൾ: ഇഹ്സാൻ (എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥി), ഇഫ്ഫത്ത് (ജിദ്ദ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി).അബ്ദുൽ ജലീലിന്റെ വേർപാടിൽ മുസിരിസ് പ്രവാസി ഫോറം ജിദ്ദ ഘടകം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

English Summary:

Abdul Jaleel Nambiakulam (49), a native of Vellangallur, Kodungallur and an expat in Jeddah, passed away in Kerala. He was working as a System Analyst at Petro Rabigh. He had gone to Kerala on a 20-day leave to bring his family back to Jeddah. He was an active member of Musiris Pravasi Forum Jeddah.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379631/jeddah-expat-kodungallur-abdul-jaleel-passes-away)