---
title: "ഒമാനിൽ വ്യക്തിവൈരാഗ്യത്തെ തുടർന്ന് വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്"
english_title: "One Killed In Shooting In Ibra Oman Accused Arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379638/one-killed-shooting-ibra-oman-accused-arrested"
published_at: "2026-08-22T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a898cf870d5f_one-killed-shooting-ibra-oman-accused-arrested.jpg"
keywords: ["Oman News", "Ibra Shooting", "Royal Oman Police", "Oman Crime News"]
---

# ഒമാനിൽ വ്യക്തിവൈരാഗ്യത്തെ തുടർന്ന് വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **മസ്കത്ത്: **ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്കത്ത്: **ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.അൽ ഹൈമ പ്രദേശത്താണ് പ്രതി മൂന്ന് സ്വദേശി പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ വൈകാതെ മരിച്ചു.

മുൻപുണ്ടായ തർക്കങ്ങളാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.

English Summary:

One person was killed and two others were seriously injured in a shooting in Ibra, Oman, following a personal dispute. The Royal Oman Police said an Omani citizen opened fire on three citizens in the Al Haim area. The injured were hospitalized, but one succumbed to injuries. Police in North Al Sharqiyah Governorate have arrested the accused and investigation is ongoing.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379638/one-killed-shooting-ibra-oman-accused-arrested)