---
title: "പനി ബാധിച്ചു, പിന്നാലെ ഹൃദയാഘാതവും; കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി യുവാവ് ദുബായില്‍ മരിച്ചു"
english_title: "Kozhikode Native Aslam Dies of Cardiac Arrest in Dubai at 45"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380147/kozhikode-native-aslam-dies-cardiac-arrest-dubai"
published_at: "2026-08-28T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90eeb40e0ac_kozhikode-native-aslam-dies-cardiac-arrest-dubai.jpg"
keywords: ["Malayali Death", "Cardiac Arrest", "Dubai News"]
---

# പനി ബാധിച്ചു, പിന്നാലെ ഹൃദയാഘാതവും; കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി യുവാവ് ദുബായില്‍ മരിച്ചു

> **Lead Summary:** ദുബായ്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം കൂടല്‍ സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം ആണ് മരിച്ചത്.

## Article Content

ദുബായ്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം കൂടല്‍ സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം ആണ് മരിച്ചത്.

പനി ബാധിച്ച അസ്‌ലമിന് പിന്നീട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.

ദുബായ് റാശിദിയ്യയില്‍ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്ലം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.

പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് സയാന്‍, സൈഹ സംറിന്‍.

English Summary:

Kozhikode: Aslam (45), a native of Koodal near Thottilpalam in Kozhikode, died in Dubai following a cardiac arrest. He had developed a fever and later suffered a cardiac arrest, after which he was admitted to a hospital in Dubai. He died while on ventilator support. Aslam was running his own business establishment in Rashidiya, Dubai. His body will be brought home after completing the required procedures. He was the son of the late Aliya and Pathu. His wife is Sameera, and his children are Muhammad Zayan and Saiha Samrin.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380147/kozhikode-native-aslam-dies-cardiac-arrest-dubai)