---
title: "മസ്കത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു"
english_title: " Palakkad Native Dies After Falling From Building in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380149/palakkad-native-sreedharan-dies-after-falling-building-muscat"
published_at: "2026-08-28T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90efb210e7e_palakkad-native-sreedharan-dies-after-falling-building-muscat.jpg"
keywords: ["Expatriate Malayali", "Malayali Death", "Oman News"]
---

# മസ്കത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

> **Lead Summary:** മസ്കത്ത്: മസ്കത്തിലെ അൽ ഖുവൈറിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. ബിഷാറയിലെ റിട്ട. സർവിസ് എൻജിനീയറായ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗർ ശ്രീലയത്തിൽ മുത്തോടി ശ്രീധരൻ ആണ് മരിച്ചത്.

## Article Content

മസ്കത്ത്: മസ്കത്തിലെ അൽ ഖുവൈറിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. ബിഷാറയിലെ റിട്ട. സർവിസ് എൻജിനീയറായ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗർ ശ്രീലയത്തിൽ മുത്തോടി ശ്രീധരൻ ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. താമസിക്കുന്ന ഫ്ലാറ്റിന് മുകളിൽ ടെറസിൽ വ്യായാമത്തിനായി പോയപ്പോഴാണ് അപകടം. 1990 മുതൽ ഒമാനിൽ പ്രവാസിയാണ്.

ഭാര്യ ലത കുമാരൻ നായർ. ഒമാൻ യുനൈറ്റഡ് ഇൻഷുറൻസിൽ സീനിയർ മാനേജരാണ്. മക്കൾ: രാഹുൽ ശ്രീധരൻ, രോഹിത് ശ്രീധരൻ (ഇരുവരും എൻജിനീയർമാർ, ബംഗളൂരു). മരുമക്കൾ: സി. നന്ദന, സ്വാതി രാജ.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ പുർത്തിയാക്കി. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

**English Summary:**

Muscat: Muthodi Sreedharan (69), a native of Palappuram in Ottapalam, Palakkad, died after falling from a building in Al Khuwair, Muscat. The incident occurred around 6.30 pm on Wednesday when he had reportedly gone to the terrace above his apartment for exercise. Sreedharan was a retired service engineer in Bishara and had been an expatriate in Oman since 1990. The Royal Oman Police completed the procedures at the site. His body is currently kept at Medical City Hospital. Further procedures are being coordinated by the KMCC Care Wing, and the body will be brought home and cremated at Ayyar Madam crematorium in Thiruvilwamala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380149/palakkad-native-sreedharan-dies-after-falling-building-muscat)