---
title: "അപ്രതീക്ഷിത വേർപാടിൽ നടുങ്ങി കുടുംബം; ഹൃദയാഘാതം: സലാലയിൽ ഭാര്യയുടെ അടുക്കൽ സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശി അന്തരിച്ചു"
english_title: "Kottayam Native Salimon Pappu Dies Of Heart Attack In Oman Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380170/kottayam-native-salimon-pappu-heart-attack-death-oman-salalah"
published_at: "2026-08-28T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9109c2ce972_kottayam-native-salimon-pappu-heart-attack-death-oman-salalah.jpg"
keywords: ["Oman Death", "Salalah", "Malayali Death", "Heart Attack"]
---

# അപ്രതീക്ഷിത വേർപാടിൽ നടുങ്ങി കുടുംബം; ഹൃദയാഘാതം: സലാലയിൽ ഭാര്യയുടെ അടുക്കൽ സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശി അന്തരിച്ചു

> **Lead Summary:** **ഒമാൻ: ഒ**മാൻ സലാലയിൽ കോട്ടയം തലയോലപ്പറമ്പ് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. തലയോലപ്പറമ്പ് ചൂണ്ടമലയിൽ പാപ്പുവിന്റെ മകൻ സാലിമോൻ പാപ്പു ആണ് മരിച്ചത്. സലാലയിൽ ജോലി ചെയ്യുന്ന ഭാര്യ ശാന്താമ്മയുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു അദ്ദേഹം.

## Article Content

**ഒമാൻ: ഒ**മാൻ സലാലയിൽ കോട്ടയം തലയോലപ്പറമ്പ് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. തലയോലപ്പറമ്പ് ചൂണ്ടമലയിൽ പാപ്പുവിന്റെ മകൻ സാലിമോൻ പാപ്പു ആണ് മരിച്ചത്. സലാലയിൽ ജോലി ചെയ്യുന്ന ഭാര്യ ശാന്താമ്മയുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു അദ്ദേഹം.

പരേതനായ പാപ്പുവാണ് അച്ഛൻ; അമ്മ: തങ്കമ്മ. സഹോദരൻ: തങ്കച്ചൻ, സഹോദരി: സതി ജയകുമാർ. സലാലയിലെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി സലാല ഭാരവാഹികൾ അറിയിച്ചു.

English Summary:

Salimon Choondamalayil Pappu (58), native of Thalayolaparambu in Kottayam district, died of heart attack in Salalah, Oman. Wife Shanthamma works in Salalah. Body will be repatriated to Kochi on Saturday via Oman Air after legal formalities, Kairali Salalah officials informed.

 

 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380170/kottayam-native-salimon-pappu-heart-attack-death-oman-salalah)