---
title: "കുവൈത്തിൽ അംഗീകാരമില്ലാതെ വീട്ടിൽ ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ"
english_title: "Woman Doctor Arrested Kuwait Illegal Treatment Home Al Masayel Drug Injection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380425/kuwait-woman-doctor-arrested-illegal-treatment-home-al-masayel"
published_at: "2026-08-30T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93fb2e98d97_kuwait-woman-doctor-arrested-illegal-treatment-home-al-masayel.jpg"
keywords: ["Kuwait News", "Doctor Arrest", "Illegal Treatment", "Manpower Authority"]
---

# കുവൈത്തിൽ അംഗീകാരമില്ലാതെ വീട്ടിൽ ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ. ലഹരി വസ്തുക്കളും മരുന്നുകളും സ്വന്തം വീട്ടിൽ വെച്ച് കുത്തിവെപ്പ് നൽകിയ സംഭവത്തിലാണ് അറസ്റ്റ്.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ. ലഹരി വസ്തുക്കളും മരുന്നുകളും സ്വന്തം വീട്ടിൽ വെച്ച് കുത്തിവെപ്പ് നൽകിയ സംഭവത്തിലാണ് അറസ്റ്റ്.

അൽ-മസായെൽ ഏരിയയിലെ വസതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ജനറൽ പ്രാക്ടീഷണറായ ഡോക്ടറെയാണ് മാൻപവർ പബ്ലിക് അതോറിറ്റിയുടെ ലേബർ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ സേവനങ്ങളെക്കുറിച്ച് പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അതോറിറ്റി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിംഗ്, ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ച് ആവശ്യമായ നിയമപരമായ അനുമതികൾ നേടിയ ശേഷമാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്.

ഇവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. തൊഴിൽ വിപണിയെയും പ്രൊഫഷണൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ പരിശോധന ശക്തമാക്കുമെന്നും കടുത്ത നടപടികൾ തുടരുമെന്നും മാൻപവർ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.

**English Summary:**

A woman doctor has been arrested in Kuwait for providing treatment at home without approval from the Ministry of Health. She was caught for administering narcotic substances and medicines by injection at her own residence. The general practitioner operating from her residence in Al-Masayel area was apprehended by the Labor Inspection Department of the Manpower Public Authority. The authority had been monitoring her after noticing advertisements for such illegal services on social media. She was taken into custody after obtaining necessary legal permissions in coordination with the Criminal Security Department of the Ministry of Interior and the Medical Licensing and Drug Inspection departments of the Ministry of Health. After legal and administrative actions, she was handed over to the concerned authorities. The authority stated inspections will be intensified against violators of laws regulating the labor market and professional activities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380425/kuwait-woman-doctor-arrested-illegal-treatment-home-al-masayel)