---
title: "ബൈക്ക് കാറിലിടിച്ച് നിയന്ത്രണം വിട്ടു; വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Former Bahrain New Indian School Student Adithyan Arunkumar Dies In Bike Accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380527/bahrain-new-indian-school-student-adithyan-arunkumar-bike-accident-death"
published_at: "2026-08-31T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a951b309b724_bahrain-new-indian-school-student-adithyan-arunkumar-bike-accident-death.jpg"
keywords: ["Bahrain News", "Adithyan Arunkumar Death", "Bike Accident Kerala"]
---

# ബൈക്ക് കാറിലിടിച്ച് നിയന്ത്രണം വിട്ടു; വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **മനാമ: ** നാട്ടിലുണ്ടായ വാഹനാപകടത്തിൽ ബഹ്‌റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർത്ഥി അന്തരിച്ചു. ബഹ്‌റൈൻ പ്രവാസി ദമ്പതികളും കൊല്ലം സ്വദേശികളുമായ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകനായ ആദിത്യൻ അരുൺകുമാർ ആണ് മരിച്ചത്.

## Article Content

**മനാമ: ** നാട്ടിലുണ്ടായ വാഹനാപകടത്തിൽ ബഹ്‌റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർത്ഥി അന്തരിച്ചു. ബഹ്‌റൈൻ പ്രവാസി ദമ്പതികളും കൊല്ലം സ്വദേശികളുമായ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകനായ ആദിത്യൻ അരുൺകുമാർ ആണ് മരിച്ചത്.

സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഓണക്കൂർ കരയോഗപ്പടിയിൽ വെച്ച് കാറിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ ആദിത്യന്റെ തല വൈദ്യുതി പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

 ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി. ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥിയായിരുന്നു ആദിത്യൻ. ബഹ്‌റൈനിൽ എൽ.കെ.ജി മുതൽ പ്ലസ് ടു വരെ പഠനം പൂർത്തിയാക്കിയ ശേഷം 2023 ലാണ് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോയത്. ആരുഷ് അരുൺകുമാർ സഹോദരനാണ്. മുൻ ബഹ്റൈൻ പ്രവാസിയും യതീം എയർകണ്ടീഷനിങ് കമ്പനി സൂപ്പർവൈസറുമായിരുന്ന പ്രസന്ന കുമാറിന്‍റെ മകളുടെ മകനാണ് ആദിത്യൻ.

English Summary:

Adithyan Arunkumar (20), former student of New Indian School Bahrain, died in a vehicle accident in native place. Son of Bahrain expatriate couple from Kollam Arunkumar Sashidharan and Priju Prasannakumar. Accident occurred at Onakkur Karayogappadi while travelling with friend on bike, hit by car and lost control. Adithyan thrown off bike hit head on electric post sustaining serious injuries. Friend who was riding bike under treatment. Adithyan was B.Tech Computer Science (Cyber Security) student at Chinmaya University Onakkur Campus. After completing LKG to Plus Two in Bahrain, went to native for higher studies in 2023. Brother Aarush Arunkumar. Grandson of Prasanna Kumar, former Bahrain expat and supervisor at Yateem Air Conditioning Company.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380527/bahrain-new-indian-school-student-adithyan-arunkumar-bike-accident-death)